കോട്ടയം : മോഷണ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. കൂവപ്പള്ളി പട്ടിമറ്റം തകഴി പുതുപ്പറമ്പിൽ വീട്ടിൽ അനി മകൻ അഖിൽ അനി (24), എരുമേലി നേർച്ചപ്പാറ ഭാഗത്ത് ചണ്ണക്കൽ വീട്ടിൽ സുരേഷ് കുമാർ മകൻ അനന്തു (26) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം പൂഞാര്‍ സ്വദേശിയുടെ കാഞ്ഞിരപ്പള്ളിയിൽ ഉള്ള സ്ഥലത്ത് കയറി അവിടെ സൂക്ഷിച്ചിരുന്ന റബ്ബർ റോളറും, മോട്ടറും, അലുമിനിയം ഡിഷുകളും മോഷ്ടിച്ചു കൊണ്ട് പോവുകയായിരുന്നു.
തുടർന്ന് ഇയാൾ കാഞ്ഞിരപ്പള്ളി സ്റ്റേഷനില്‍ പരാതി നൽകുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ പ്രതികളെ പിടികൂടുകയുമായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും കാഞ്ഞിരപ്പള്ളിക്ക് പുറമേ ഈരാറ്റുപേട്ട, പെരുവന്താനം എന്നീ സ്റ്റേഷൻ പരിധികളിൽ സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തങ്ങൾ മോഷ്ടിക്കുന്ന മുതലുകൾ ആക്രിക്കച്ചവടക്കാരനായ അമീർ സാലിക്കാണ് വില്‍ക്കുന്നത് എന്ന് പറയുകയും ഇതിന്റെ അടിസ്ഥാനത്തിൽ തോട്ടു മുഖം ഇല്ലത്തുപറമ്പിൽ വീട്ടിൽ സാലി മകൻ അമീർ സാലി (36) യെയും പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഓ ഷിന്റോ പി. കുര്യൻ, എസ്.ഐ മാരായ അരുൺ തോമസ്, ബിനോയ്, സി.പി.ഓ മാരായ വിമൽ,അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.