കോട്ടയം കാഞ്ഞിരപ്പള്ളിയിലെ വിദ്യാർത്ഥിയുടെ തിരോധാനം മോക്ഡ്രിൽ മാത്രമെന്ന് പോലീസ് ; ജില്ലയിൽ പോലീസിൻ്റെ മോക്ഡ്രില്ലിൽ വട്ടം കറങ്ങി ജനങ്ങൾ  : തെറ്റായ സന്ദേശം നൽകുന്നുവെന്ന ആരോപണം ശക്തം : ഉയരുന്നത് വ്യാപക പ്രതിഷേധം

കോട്ടയം : കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയതായി പുറത്ത് വന്ന വാർത്തകൾക്ക് പിന്നിലെ സത്യാവസ്ഥ പുറത്ത് . സംഭവം പോലീസ് മോക്ഡ്രില്ലിൻ്റെ ഭാഗമായിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തൽ. കാഞ്ഞിരപ്പള്ളിയിൽ 6 വയസുകാരനെ തട്ടികൊണ്ട് പോയെന്ന പ്രചരണം പോലീസ് നടത്തിയ മോക്ഡ്രില്ലിൻ്റെ ഭാഗമാണന്ന് ജനങ്ങൾ മനസിലാക്കിയത് മണിക്കൂറുകൾക്ക് ശേഷം മാത്രം. പോലീസിൻ്റെ മോക്ഡ്രില്ലിൽ വട്ടം കറങ്ങിയത് ഒട്ടനവധിയായ നാട്ടുകാർ. സംഭവത്തിൽ പോലീസിനെതിരായ പ്രതിഷേധം ശക്തമാവുകയാണ്. ഇന്ന് രാവിലെ 11 മണിയോടെ കാഞ്ഞിരപ്പള്ളിയിലായിരുന്നു സംഭവം.

Advertisements

6 വയസുകാരനെ തട്ടികൊണ്ട് പോയെന്ന പ്രചരണം വന്നതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി.അന്വേഷണത്തിനെന്ന പോലെ പോലീസ് സംഘവും സ്ഥലത്ത് എത്തിയതോടെ വാർത്ത കാട്ടുതീ പോലെ പടർന്നു. ഇതിന് പിന്നാലെ കുട്ടിയെ തട്ടിക്കൊണ്ട് പോയതായുള്ള വാർത്തകളും സമൂഹ മാധ്യമങ്ങളിലും ചാനലുകളിലും നിറഞ്ഞു. എന്നാൽ സംഭവത്തിൽ ദുരൂഹത നിലനിന്നിരുന്നു. കുട്ടിയെ കാണാതായി മണിക്കൂറുകൾ കഴിഞ്ഞിട്ടും പരാതികൾ ലഭിക്കാതെ വന്നതാണ് സംശയങ്ങൾക്ക് വഴി തെളിച്ചത്. പോലീസ് ജില്ലയിലാകെ അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയും ജില്ലയിലെ പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുന്നതായി കാണിച്ചതോടെ ജില്ലയാകെ പരിഭ്രാന്തിയിലാവുകയായിരുന്നു. തുടർന്ന് കുട്ടിയെ തൊടുപുഴയിൽ നിന്ന് കണ്ടെത്തിയതായുള്ള വാർത്തകളും പുറത്ത് വന്നിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ മണിക്കൂറുകൾക്ക് ശേഷമാണ് അടിയന്തിര ഘട്ടങ്ങളിൽ ഇടപെടൽ നടത്തേണ്ട മോക്ഡ്രിൽ ആണ് അരങ്ങേറിയത് എന്ന് ജനങ്ങൾ അറിയുന്നത്.പോലീസും പിന്നീട് ഇത് സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് ഉൾപ്പടെ നടക്കാനിരിക്കെ ജില്ലയെ  അലർട്ട് ആക്കുവാനാണ് പോലീസ് ഇത്തരത്തിൽ മോക്ഡ്രിൽ സംഘടിപ്പിച്ചത് എന്നതടക്കമുള്ള കാര്യങ്ങളാണ് സംഭവത്തെ സംബന്ധിച്ച് ഉന്നത പോലീസ് വൃത്തങ്ങൾ ഉൾപ്പടെ സൂചിപ്പിക്കുന്നത് . എന്ത് തന്നെയായാലും സംഭവത്തിൽ വലിയ പ്രതിഷേധമാണുയരുന്നത്. 6 വയസുകാരനെ തട്ടിക്കൊണ് പോയതായുള്ള വാർത്തകൾ പ്രചരിച്ചതിനാൽ കൂടുതൽ ആളുകൾ ഉൾപ്പടെ തിരച്ചിലിന് ഇറങ്ങിയിരുന്നു. എന്നാൽ ഒടുവിൽ കബളിക്കപ്പെട്ടതാണെന്നറിഞ്ഞതോടെ പോലീസ് സേനയിലെ ചില ഉദ്യോഗസ്ഥരുൾപ്പടെ ഇളിഭ്യരായി  ഇതാണ് ഇപ്പോൾ കൂടുതൽ പ്രതിഷേധത്തിന് കാരണമായത്.

പുലി വരുന്നെ പുലി വരുന്നെ എന്ന തരത്തിലുള്ള സംഭവമാണ് അരങ്ങേറിയത് എന്നും . യഥാർത്ഥ സംഭവം അരങ്ങേറിയാലും ജനങ്ങൾ ഇത്തരത്തിൽ വിശ്വസിക്കാതിരിക്കുവാനുള്ള സാഹചര്യം ഉടലെടുക്കുമെന്നും ഇത്തരം സംഭവങ്ങളിൽ ജനങ്ങൾ ശ്രദ്ധ ചെലുത്താത്ത സാഹചര്യം ഇതിലൂടെ ഉണ്ടാവുമെന്നും ഒരു വിഭാഗം ആരോപിക്കുന്നു. എന്തായാലും സംഭവത്തിൽ വ്യത്യസ്ത തരത്തിലുള്ള അഭിപ്രായങ്ങളാണ് ജനങ്ങളിൽ നിന്നുയരുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.