കാഞ്ഞിരപ്പള്ളിയിൽ പിതാവിനെയും മാതാവിനെയും മകൻ കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്ന് സംശയം; സ്വത്തുകളെല്ലാം മകന്റെ പേരിൽ എഴുതി വച്ചിട്ടും മാതാപിതാക്കളെ കൊലപ്പെടുത്തിയത് എന്തിനെന്ന് ചോദ്യം; സ്വത്ത് തർക്കം എന്ന പ്രചാരണം തള്ളി പൊലീസ്; മാതാപിതാക്കളെ വാക്കത്തിക്ക് വെട്ടിക്കൊലപ്പെടുത്തിയ മകന്റെ ഇടപാടുകൾ പരിശോധിക്കാനൊരുങ്ങി പൊലീസ്

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ മാതാപിതാക്കളെ അതിക്രൂരമായി മകൻ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത് മദ്യ ലഹരിയിലെന്ന് സംശയിച്ച് പൊലീസ്. ദമ്പതികളുമായി മകൻ സ്വത്തിന്റെ പേരിൽ കലഹിച്ചു എന്ന പ്രചാരണം പൊലീസ് തള്ളിക്കളയുകയാണ്. മാതാപിതാക്കളുടെ സ്വത്തുകൾ പൂർണമായും മകന്റെ പേരിൽ എഴുതി വച്ചിരുന്നു എന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് കൊലപാതകത്തിന്റെ കാരണമെന്താണ് എന്നു കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Advertisements

കാഞ്ഞിരപ്പള്ളി പാറത്തോട്ടിലാണ് റിട്ട.എസ്.ഐ സോമശേഖരൻ നായർ (84), ഭാര്യ സരസമ്മ (70) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മകൻ ശ്യാം നാഥ് (31) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്യാം നാഥ് അവിവാഹിതനാണ്. ഇദ്ദേഹത്തിന്റെ വിവാഹത്തിനായി ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. സോമശേഖരൻ നായരുടെ ആദ്യ വിവാഹത്തിൽ നാല് പെൺകുട്ടികളുണ്ട്. ഇവരെ നാലു പേരെയും വിവാഹം കഴിച്ച അയച്ചതാണ്. ഇവരുമായി തർക്കങ്ങളോ മറ്റോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം വിവാഹത്തിൽ ശ്യാംനാഥ് മാത്രമാണ് ഏക മകനായി ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും സ്വത്തുക്കളെല്ലാം കാലശേഷം ശ്യാംനാഥിന് നൽകുന്ന രീതിയിലാണ് എഴുതി വച്ചിരുന്നതെന്നാണ് സഹോദരിമാർ പൊലീസിനു മൊഴി നൽകിയത്. രണ്ടു പേരുടെയും മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ച നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. ഇരുവരെയും വെട്ടാൻ ഉപയോഗിച്ച് വാക്കത്തി വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ നിന്നും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് മദ്യപിച്ച ശേഷമാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി, ഇത് കൊലപാതകത്തിൽ കലാശിച്ചതാണ് എന്ന നിഗമനത്തിൽ പൊലീസ് എത്താൻ കാരണം.

നാട്ടുകാരുമായി ഈ കുടുംബം വലിയ അടുപ്പം സൂക്ഷിച്ചിരുന്നില്ല. ഓഫിസിലും ശ്യാമിനെ സംബന്ധിച്ചുള്ള തെറ്റായ അഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല. വിവാഹം നടക്കാത്തത് സംബന്ധിച്ചു ശ്യാമിന് മാനസിക സമ്മർദം ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റും.

Hot Topics

Related Articles