വൈദീകം ആയുര്‍വേദ ഹീലിംഗ് വില്ലേജ് വിവാദം : ജയരാജന് പിടിച്ചു കയറാൻ കച്ചിത്തുരുമ്പിട്ട് കമ്പനി സിഇഒ

കണ്ണൂർ : വൈദീകം ആയുര്‍വേദ ഹീലിംഗ് വില്ലേജ് വിവാദത്തില്‍ ഇപി ജയരാജനെയും കുടുംബത്തെയും അനുകൂലിച്ച് സിഇഒ തോമസ് ജോസഫ്.  സ്ഥാപനത്തെ ചിലര്‍ ടാര്‍ഗറ്റ് ചെയ്യുന്നതായി വൈദീകം ആയുര്‍വേദ ഹീലിംഗ് വില്ലേജ് സിഇഒ . ഇപി ജയരാജനെതിരെ പ്രചരിക്കുന്ന റിസോര്‍ട്ട് വിവാദത്തില്‍ പ്രതികരണവുമായി സിഇഒ തോമസ് ജോസഫ്.  

Advertisements

വൈദീകം ആയില്‍വേദ ഹീലിംഗ് വില്ലേജ് എന്നാണ് സ്ഥാപനത്തിന്റെ പേര് എന്നും അത് റിസോര്‍ട്ട് അല്ല മറിച്ച് ഒരു ആയുര്‍വേദ ആശുപത്രിയാണ് എന്നും വൈദീകം സിഇഒ തോമസ് ജോസഫ്.  പരിശോധനയില്ലാതെ നടക്കുന്ന ഒരു ക്യാമ്പയിനാണ് ഈ വിവാദം.  ആയുര്‍വേദ ആശുപത്രിക്കെതിരെ ദുഷ്പ്രചരണമാണ് നടക്കുന്നതെന്നും തോമസ് ജോസഫ്.  ഇപി ജയരാജന്റെ ഭാര്യ  കെപി ഇന്ദിരക്ക് വൈദീകത്തില്‍ കോടികളുടെ നിക്ഷേപം ഇല്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 മുപ്പതു വര്‍ഷത്തിലേറെക്കാലം ബാങ്കില്‍ ജോലി ചെയ്ത് വിരമിച്ചപ്പോള്‍ കിട്ടിയ തുകയുടെ ഒരു ഭാഗം മാത്രമാണ് അവര്‍ ഈ ആശുപത്രിയിലേക്ക് നിക്ഷേപിച്ചത്.  കോടികളുടെ നിക്ഷേപമാണ് ഇപി ജയരാജന്റെ ഭാര്യക്കുള്ളത് എന്നത് വ്യാജ പ്രചരണം മാത്രമാണ്.   നാടിനു കൂടി ഉപകാരപ്പെടുന്ന ഒരു സ്ഥാപനത്തില്‍ നിക്ഷേപിച്ചതില്‍ എന്താണ് തെറ്റ്് എന്നും സിഇഒ.  കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുവാദമില്ലാതെ സാധ്യമല്ല എന്നും തോമസ് ജോസഫ് പറഞ്ഞു.   

അനധികൃത നിര്‍മാണങ്ങള്‍ ആശുപത്രിയില്‍ നടക്കുന്നില്ല എന്നും തകര്‍ക്കപ്പെട്ടു എന്ന് ആരോപണമുയരുന്ന കുന്ന് ഇപ്പോഴും അതുപോലെ തന്നെയുണ്ട് എന്നും റോഡ് നിര്‍മാണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടന്നതെന്നും തോമസ് ജോസഫ് വ്യക്തമാക്കി.  ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായ തലശേരിയിലെ വ്യവാസയായ രമേശ് കുമാറും ഇപി ജയരാജനും തമ്മിലുള്ള വിഷയങ്ങളെ  പി ജയരാജന്‍ മുതലെടുക്കുന്നതാണ് ഈ വിവാദമെന്നും  തോമസ് ജോസഫ് പറഞ്ഞു. 

Hot Topics

Related Articles