കോട്ടയം: പ്രവാസി മലയാളി തട്ടിപ്പുകാരൻ കോഴിക്കോട് സ്വദേശി ഷാനിന്റെ തട്ടിപ്പിന്റെ കൂടുതൽ കഥകൾ ജാഗ്രത ന്യൂസ് ലൈവിന്. കോഴിക്കോട് സ്വദേശിയായ ഷാൻ കൊവിഡ് കാലത്ത് സിംഗപ്പൂർ മലയാളികളെ കബളിപ്പിച്ചതിന്റെ കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കോട്ടയം സ്വദേശിയായ പ്രവാസി മലയാളിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ ഇയാൾക്കെതിരെ കോട്ടയം വെസ്റ്റ് പൊലീസ് പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തത് സംബന്ധിച്ചു ജാഗ്രത ന്യൂസ് ലൈവ് വാർത്ത പുറത്ത് വിട്ടതിനു പിന്നാലെയാണ് സിംഗപ്പൂരിൽ നിന്നും പ്രവാസി മലയാളി കുടുംബം ജാഗ്രത ന്യൂസ് ലൈവിനെ ബന്ധപ്പെട്ടത്.
2019 ലാണ് സിംഗപ്പൂരിലെ മലയാളി ദമ്പതികൾ ഷാൻ റഹ്മാനെയും കുടുംബത്തെയും പരിചയപ്പെടുന്നത്. തുടർന്ന് ഷാനും കുടുംബവും ഈ പ്രവാസി മലയാളി കുടുംബവുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടർന്ന്, വിവിധ ഘട്ടങ്ങളിലായി ഷാൻ ഈ കുടുംബവുമായി അടുപ്പം സ്ഥാപിച്ചു. ഷാനിന്റെ ബന്ധുവിന്റെ വിവാഹത്തിന് സിംഗപ്പൂർ പ്രവാസി കുടുംബത്തെ കേരളത്തിൽ എത്തിച്ച് ആതിഥേയത്വം വഹിക്കുകയും ഷാൻ ചെയ്തു. ഇതോടെയാണ് ഈ കുടുംബത്തിന്റെ വിശ്വാസം ഷാൻ നേടിയെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, കൊവിഡ് പ്രതിസന്ധി ഉടലെടുത്തതോടെയാണ് ഷാൻ ഈ കുടുംബത്തെ കബളിപ്പിക്കുന്നത് തുടങ്ങിയതെന്ന് ഇവർ പറയുന്നു. കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയാണ് ഈ സിംഗപ്പൂർ മലയാളി കുടുംബത്തിന് ഷാനിനെ പരിചയപ്പെടുത്തിയത്. കൊവിഡ് കാലത്ത് പല ഘട്ടങ്ങളിലായി ഷാനും കുടുംബവും ചേർന്ന് സിംഗപ്പൂർ പ്രവാസി മലയാളി കുടുംബത്തിൽ നിന്ന് 60 ലക്ഷത്തോളം രൂപയാണ് കബളിപ്പിച്ച് എടുത്തത്. മകന്റെ സ്കൂൾ ഫീസ് ആയും, വാടക ആയും, മറ്റ് വിവിധ ഇനങ്ങളിലും തങ്ങളെ കബളിപ്പിച്ച് ഷാൻ പണം തട്ടിയെടുത്തതായി ഇവർ പറയുന്നു.
തുടർന്ന് പല തവണയായി ഇവരിൽ നിന്നും ഷാനും കുടുംബവും പണം കൈപ്പറ്റിയിരുന്നു. എന്നാൽ, കൊവിഡിന് ശേഷം ഷാൻ ആദ്യം നാട്ടിലേയ്ക്കു കടക്കുകയും, പിന്നീട് കുടുംബത്തെ നാട്ടിലേയ്ക്ക് കൊണ്ടു പോകുകയും ചെയ്തു. നിരവധി തവണ കുടുംബത്തെയും ഷാനിനെയും പ്രവാസി മലയാളി കുടുംബം ബന്ധപ്പെട്ടെങ്കിലും പണം നൽകാൻ തയ്യാറായില്ല. ഒടുവിൽ മാസങ്ങളോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഷാൻ കുടുംബത്തിന് പണം നൽകാൻ തയ്യാറായത്.
കോട്ടയം സ്വദേശിയായ പ്രവാസി മലയാളിയെ കെണിയിൽ കുടുക്കിയതിന് സമാനമായി തന്നെയാണ് ഷാൻ ഈ കുടുംബത്തെയും കെണിയിൽ കുടുക്കിയത്. താൻ വലിയ സമ്പന്നനാണ് എന്നു വിശ്വസിപ്പിച്ച് ഷാൻ ഈ കുടുംബത്തെ ആദ്യം വരുതിയിലാക്കി. തുടർന്ന് കൊവിഡ് കാലത്ത് തനിക്കുണ്ടായ പ്രതിസന്ധികളും പ്രശ്നങ്ങളുമാണ് ഇപ്പോഴത്തെ വിഷയങ്ങൾക്ക് കാരണമെന്ന് വിശ്വസിപ്പിച്ചു. ഇത്തരത്തിലാണ് സിംഗപ്പൂരിൽ താമസിക്കുന്ന മലയാളി പ്രവാസി കുടുംബത്തെ വിശ്വസിപ്പിച്ചത്. ഷാൻ നടത്തിയ കൂടുതൽ തട്ടിപ്പിന്റെ വിവരങ്ങൾ ജാഗ്രത ന്യൂസ് ലൈവന് ഇതിനോടകം ലഭിച്ചിട്ടുണ്ട്.