കാരാപ്പുഴയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം : നഗരമധ്യത്തിൽ കാരാപ്പുഴയിൽ നടു റോഡിൽ മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധ സംഘം. സ്ത്രീകൾ അടങ്ങുന്ന സംഘം ചേർന്ന് വാഹനം തടഞ്ഞെങ്കിലും കൂസാക്കാതെ വീണ്ടും സംഘം മാലിന്യം തള്ളി. ഒടുവിൽ നാട്ടുകാർ വിവരം അറിയിച്ചതോടെ നഗരസഭ അധികൃതർ എത്തി വാഹനം കസ്റ്റഡിയിൽ എടുത്തു. കോട്ടയം നഗരത്തിലെ ഹോട്ടൽ ഐക്കണിൽ നിന്നുള്ള മാലിന്യമാണ് നടുറോഡിൽ തള്ളിയതെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയോടെ കാരാപ്പുഴ മദർ തരേസ റോഡിലായിരുന്നു സംഭവങ്ങൾ. പ്രദേശത്ത് സ്ഥിരമായി വാഹനങ്ങളിൽ എത്തി മാലിന്യം തള്ളിയിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ മാലിന്യം തള്ളുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിനായി നാട്ടുകാർ സംഘടിച്ചിരുന്നു. ഇതേ തുടർന്ന് സ്ത്രീകൾ അടക്കമുള്ളവർ സംഘടിച്ച് മാലിന്യ വാഹനങ്ങൾ തടയുന്നതിനായി തയ്യാറെടുത്തിരുന്നു. ഇതിനിടെയാണ് മാലിന്യവുമായി വാഹനം ഇവിടെ എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ത്രീകളടക്കമുള്ള നാട്ടുകാർ സംഘടിച്ച് മാലിന്യ വാഹനം തടഞ്ഞു. എന്നാൽ നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുക്കാതെ മാലിന്യം തള്ളിയ ശേഷമാണ് വാഹനം സ്ഥലംവിട്ടത്. ഇതേതുടർന്ന്, നാട്ടുകാർ വിവരം നഗരസഭാ അംഗം ജാൻസി ജേക്കബ് അറിയിച്ചു. ഇവർ സ്ഥലത്തെത്തി നഗരസഭ ആരോഗ്യവിഭാഗം അധികൃതരെ വിവരമറിയിച്ചു. നാട്ടുകാർക്കൊപ്പം കൗൺസിലർ കൂടി രംഗത്തെത്തിയതോടെയാണ് രണ്ടാമത്തെ മാലിന്യ വാഹനം സ്ഥലത്തെത്തിയത്. ഇതോടെ നാട്ടുകാരും കൗൺസിലറും ചേർന്ന് വാഹനം തടഞ്ഞു.
ഈ സമയം നഗരസഭ ആരോഗ്യ വിഭാഗം അധികൃതരും സ്ഥലത്തെത്തി. തുടർന്ന് മാലിന്യ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. നഗരമധ്യത്തിലെ ഐക്കൺ ഹോട്ടലിലെ മാലിന്യങ്ങൾ കൊണ്ടുവന്ന വാഹനമാണ് കസ്റ്റഡിയിലെടുത്തതെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. വാഹനം കസ്റ്റഡിയിലെടുത്ത ശേഷം അനധികൃതമായി മാലിന്യം തള്ളിയ കേസെടുത്തിട്ടുണ്ട്.