കൊച്ചി: ദിലീപ് കാവ്യയെ ഡൈവോഴ്‌സി ചെയ്യുമെന്നും, ഇക്കുറി 25 കോടിയുടെ ഓണസമ്മാനം തനിക്ക് അടിക്കുമെന്നും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കണ്ണൂർ സ്വദേശി കാവ്യ പ്രകാശൻ എന്ന പ്രകാശൻ. ഇക്കുറി 25 കോടിയുടെ ഓണം ബമ്പർ തനിക്ക് തന്നെയാണ് എന്നും ഓണഭാഗ്യത്തിനൊപ്പം ദിലീപ് കാവ്യയെ ഡൈവോഴേസ് ചെയ്യുമെന്നും പിന്നാലെ താൻ കാവ്യയെ വിവാഹം കഴിക്കുമെന്നും ഉറപ്പിച്ച് ലക്ഷ്യവുമായി മുന്നോട്ട് കുതിക്കുകയാണ് പ്രകാശൻ ഇക്കുറി. സെലിബ്രിറ്റികളോട് ആരാധന തോന്നുന്നത് പുതുമയുള്ള കാര്യമല്ല. സെലിബ്രിറ്റികളെ വിവാഹം കഴിക്കണമെന്നുള്ള തീവ്ര ആഗ്രഹമുള്ള നിരവധി പേരെയും കണ്ടിട്ടുണ്ടാകാം. എന്നാൽ ഭ്രാന്തമായി കാവ്യാ മാധവനെ സ്നേഹിക്കുകയും വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുണ്ട്. അങ്ങ് മലബാറിൽ കാവ്യാ മാധവനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് പറഞ്ഞ് ഒറ്റ കാലിൽ തപസ് ചെയ്യുന്ന വ്യക്തി. കാവ്യാ പ്രകാശൻ എന്നാണ് ഇദ്ദേഹത്തെ എല്ലാവരും വിളിക്കുന്നത്. പ്രകാശന് കാവ്യാ മാധവനെ വളരെ ഇഷ്ടമാണ്. കണ്ണൂരിലാണ് പ്രകാശിന്റെ വീട്. കാവ്യയെ വിവാഹം കഴിക്കാൻ പൂജകളും വഴിപാടുകളും ഇയാൾ നടത്തിയിട്ടുണ്ട്. കാവ്യാ മാധവനെ വിവാഹം ചെയ്യാൻ നിരവധി ലോട്ടറികൾ ഇയാൾ എടുത്തിട്ടുണ്ട്.
ബംബറുകളാണ് കൂടുതലും പ്രകാശൻ എടുക്കാറുള്ളത്. കടുത്ത ആരാധന മൂലം, കാവ്യായുടെയും പ്രകാശന്റെയും വലിയ ഫോട്ടോ വരെ വീടിനു മുന്നിൽ പ്രകാശൻ തൂക്കിയിട്ടിരുന്നു. നാട്ടുകാരും സുഹൃത്തുക്കളംു ഒക്കെ കളിയാക്കുമെങ്കിലും കാവ്യയോടുള്ള ആരാധന അങ്ങനെയൊന്നും കുറഞ്ഞില്ല. കെടുത്താൻ ശ്രമിക്കുന്തോറും അത് ആളി കത്തുകയാണ് ചെയ്തത്. കാവ്യായുടെ വിവാഹം കഴിഞ്ഞ ദിവസം, വളരെ സങ്കടത്തിലായിരുന്നു പ്രകാശൻ. മുടിയൊക്കെ മുറി്ച്ച, തല ക്ഷൗരം ചെയ്ത്, വല്ലാത്ത ഒരു അവസ്ഥായിലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇങ്ങനെ അധ്വാനിച്ചു കൊണ്ടുവരുന്ന പണത്തിൽ ഭൂരിഭാഗം ലോട്ടരി എടുക്കാനാണ് ഉപയോഗിക്കുന്നത്. ഒരു ദിവസം കഞ്ഞി വച്ചിലെങ്കിലും ലോട്ടറി എടുക്കുമെന്നാണ് നാട്ടുകാർ പ്രകാശന്റെ ലോട്ടറി മോഹത്തെ കുറിച്ച് പറയുന്നത്. ബന്ദുക്കളും സുഹൃത്തുക്കളും ഒക്കെ ഉപേക്ഷിച്ചിട്ടും ഈ ലോട്ടരി എടുപ്പും കാവ്യയോടുള്ള ആരാധനും പ്രകാശന് തെല്ലും കുറഞ്ഞിട്ടില്ല. കാവ്യയുടെ കടുത്ത ആരാധകനാണ് ഇയാൽ, എന്നെങ്കിലും കാവ്യയെ വിവാഹം ചെയ്യാമെന്ന ആഗ്രഹം മനസ്സിൽ കൊണ്ടു നടക്കുകയാണ് പ്രകാശൻ.