പെരുവ: വിധവകള്‍,വയോജനങ്ങള്‍,വികലാംഗര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള ക്ഷേമപെന്ഷന് 5000 രൂപയായി വര്‍ധിപ്പിക്കണമെന്ന് കേരള വിധവാ വയോജനക്ഷേമസംഘം സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പെരുവ വ്യാപാരഭവനില്‍ കേരള വിധവാ വയോജനക്ഷേമസംഘം മുളക്കളം പഞ്ചായത്തുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയോജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പാക്കേജുകളും മെഡിക്കല്‍ അലവന്‍സായി 1500 രൂപയും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വി.ഡി ജോസ് അധ്യക്ഷത വഹിച്ചു. കെ എന്‍ കണ്ണന്, ലീലാമണി കാലായില്‍,വത്സല പെരുവ,അമ്പിളി ജയന്,ഓമന ഇലഞ്ഞി,അമ്മിണി വടകര എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ലീലാമണി കാലായില്‍ (പ്രസിഡന്റ് ),വി.ഡി. ജോസു് പെരുവ (വൈസ് പ്രസിഡന്റ്) ,മേരി മരിയ ഭവന് (സെക്രട്ടറി), അമ്പിളി ജയകുമാര്‍, വത്സല പെരുവ,മേരിക്കുട്ടി ചാക്കോ, റോസമ്മ എബ്രാഹം (കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍.
വിധവകള്‍,വയോജനങ്ങള്‍,വികലാംഗര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള ക്ഷേമപെന്ഷന് വര്‍ധിപ്പിക്കണം: കേരള വിധവാ വയോജനക്ഷേമസംഘം
Advertisements