കോട്ടയം: മൂന്നുമാസത്തിനിടെ ജില്ലയിൽ എക്സൈസും പൊലീസും വനംവകുപ്പും നടത്തിയ പരിശോധനയിൽ 23.69 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. ജയചന്ദ്രൻ പറഞ്ഞു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതല വഹിക്കുന്ന എം. അമൽമഹേശ്വറിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന ജില്ലാ ജനകീയ കമ്മിറ്റിയോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
എക്സൈസും പൊലീസും വനംവകുപ്പും ചേർന്ന് 103 പരിശോധനകളും എക്സൈസ് വകുപ്പ് 3426 പരിശോധനകളും നടത്തി. ഒരു കഞ്ചാവ് ചെടി, 52 ഗ്രാം ഹെറോയിൻ, 200 ഗ്രാം ബ്രൗൺ ഷുഗർ, 15 ഗ്രാം ഹാഷിഷ് ഓയിൽ, 517 മില്ലീഗ്രാം എം.ഡി.എം.എ., 5.71 ഗ്രാം മെത്താംഫിറ്റമിൻ, 26.85 ഗ്രാം നൈട്രോസെപാം, 40 മില്ലീലിറ്റർ മെഫെന്റർമിൻ സൾഫേറ്റ് എന്നിവ പിടിച്ചെടുത്തു. 949.72 ലിറ്റർ വിദേശമദ്യം, 15.10 ലിറ്റർ ചാരായം, 1125 ലിറ്റർ വാഷ്, 18.85 ലിറ്റർ അനധികൃതമദ്യം, 81.05 ലിറ്റർ ബിയർ, 88 ലിറ്റർ കള്ള്, 108.12 കിലോ പുകയില ഉൽപ്പന്നങ്ങൾ, 12 വാഹനങ്ങൾ എന്നിവയും പിടിച്ചെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
519 അബ്കാരി കേസും 301 എൻ.ഡി.പി.എസ് കേസും 2056 കോട്പ കേസുകളും രജിസ്റ്റർ ചെയ്തു. 825 പേർക്കെതിരേ നിയമനടപടി സ്വീകരിച്ചു. 807 പേരെ അറസ്റ്റ് ചെയ്തു. കോട്പ പിഴയിനത്തിൽ 4.11 ലക്ഷം രൂപ ഈടാക്കി. 11,662 വാഹനങ്ങൾ പരിശോധിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനകീയസമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.