കോട്ടയം നഗരമധ്യത്തിൽ പുളിമൂട് ജംഗ്ഷനിൽ കഞ്ചാവ് വേട്ട; കഞ്ചാവ് പിടികൂടിയത് വെസ്റ്റ് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനയും

കോട്ടയം: നഗരമധ്യത്തിൽ പുളിമൂട് ജംഗ്ഷനിൽ കഞ്ചാവ് വേട്ട. കാൽകിലോ കഞ്ചാവുമായി കെ.എസ്.ആർ.ടി.സി ബസിൽ വന്നിറങ്ങിയ യുവാവ് പിടിയിൽ. കോട്ടയം വെസ്റ്റ് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കാൽ കിലോ കഞ്ചാവുമായി പുളിമൂട് ജംഗ്ഷനിൽ വന്നിറങ്ങിയ ആളെ പൊലീസ് സംഘം പിടികൂടുകയായിരുന്നു.

Advertisements

രാവിലെ 09.30 ഓടെയായിരുന്നു കഞ്ചാവ് പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് സംഘം ചോദ്യം ചെയ്യുകയാണ്. വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് കൃഷ്ണ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്.

Hot Topics

Related Articles