കോട്ടയം രാമപുരം പുതുവേലിയിൽ വീണ്ടും പൊലീസിന്റെ കഞ്ചാവ് വേട്ട; ഒരു കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

പുതുവേലി: കോട്ടയം രാമപുരത്ത് വീണ്ടും പൊലീസിന്റെ കഞ്ചാവ് വേട്ട. പുതുവേലി- അരീക്കര റോഡിൽ വടക്കേപിടീക കവലയിൽ നിന്നും ഒരു കിലോ കഞ്ചാവുമായി അസാം സ്വദേശി അമ്പാലൂൺ(28) പൊലീസ് പിടിയിലായി. രാമപുരം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് രാമപുരം പൊലീസ് സ്റ്റേഷൻ എസ്എച്ച് ഒ അഭിലാഷിന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യതത്. കഴിഞ്ഞ ആഴ്ചയും ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നും പൊലീസ് സംഘം കഞ്ചാവ് പിടിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വീണ്ടും പിടികൂടിയത്.

Advertisements

മാർച്ച് എട്ടിന് ഒരു കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ പൊലീസ് സംഘം പിടികൂടിയിരുന്നു. രാമപുരം എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ എസ്.ഐ പി.വി മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രദീപ് എം ഗോപാൽ, സിവിൽ പൊലീസ് ഓഫിസർ വിഷ്ണു, ശ്യാം മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കും.

Hot Topics

Related Articles