കോട്ടയം: കടുത്തുരുത്തിയിൽ വീടിനു നേരെ മണ്ണെണ്ണ ബോംബ് എറിഞ്ഞ കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് പിടികൂടി. കടുത്തുരുത്തി ആയാംകുടി മംഗലശ്ശേരി വീട്ടിൽ രാജപ്പന്റെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത്. ആയാംകുടി മേലേടത്തുകുഴുപ്പിൽ അനുരാഗിനെയാണ് കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. അക്രമി സംഘം വാക്ക് തർക്കത്തെ തുടർന്ന് വീടിനു നേരെ കല്ലെറിയുകയായിരുന്നു. തുടർന്നു, കോട്ടയം ജില്ലാ പൊലീസ് മേധാവി ശില്പ ഡി യ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നടപടിയെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു, വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ജെ തോമസിന്റെയും നിർദ്ദേശാനുസരണം എസ്.ഐ വിപിൻ ചന്ദ്രൻ എ.എസ്.ഐ മാരായ റോജിമോൻ വി.യു, സിനിൽകുമാർ എ.എസ് , സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ എ.എ, അനൂപ് അപ്പുക്കുട്ടൻ, എ.കെ പ്രവീൺകുമാർ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടി.
വൈക്കം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
രണ്ടാം പ്രതിയായ പൂഴിക്കോൽ കടുന്തല വീട്ടിൽ അമളിനെ പിടികൂടാനുണ്ട്.