കോട്ടയം കെകെ റോഡിൽ കളത്തിപ്പടിയിൽ കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഗുഡ്‌സ് ഓട്ടോ ഡ്രൈവർക്ക് പരിക്ക്; പ്രദേശത്ത് സംഘർഷാവസ്ഥ; അതിരൂക്ഷമായ ഗതാഗതക്കുരുക്ക്

കളത്തിപ്പടിയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

കോട്ടയം: കെകെ റോഡിൽ കളത്തിപ്പടിയിൽ വാഗണർ കാറും പിക്കപ്പ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ആമസോണിന്റെ ഡെലിവറി വാനും വാഗണർകാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് ഓട്ടോറിക്ഷയുടെ ഡ്രൈവറെ കളത്തിപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായത് സംഘർഷത്തിന് ഇടയാക്കി. ഇതേ തുടർന്നു കെ.കെ റോഡിൽ ഗതാഗത തടസവും ഉണ്ടാക്കിയിട്ടുണ്ട്.

Advertisements

വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കെ.കെ റോഡിൽ കഞ്ഞിക്കുഴി ഭാഗത്തു നിന്നും മണർകാട് ഭാഗത്തേയ്ക്കു പോകുകയായിരുന്നു പിക്കപ്പ് വാൻ. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ആമസോണിന് വേണ്ടി സർവീസ് നടത്തുന്നതായിരുന്നു പിക്കപ്പ് വാൻ. എതിർ ദിശയിൽ നിന്നും ദിശതെറ്റിച്ച് കയറിയെത്തിയ കാറാണ് അപകടത്തിന് ഇടയാക്കിയതെന്നു നാട്ടുകാർ ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തെ തുടർന്നു പിക്കപ്പ് വാനിന്റെ ഡ്രൈവറുടെ തല ഗ്ലാസിൽ ഇടിച്ച് പൊട്ടിയാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് പരിക്കേറ്റ പിക്കപ്പ് ഡ്രൈവറെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, കാർ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാരോപിച്ച് നാട്ടുകാർ രംഗത്ത് എത്തിയത് സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി. ഇതേ തുടർന്ന് നാട്ടുകാർ തടിച്ച് കൂടിയത് കെ.കെ റോഡിൽ ഗതാഗത തടസത്തിന് ഇടയാക്കി. പൊലീസ് എത്താതിരുന്നതിനാൽ ഗതാഗതക്കുരുക്ക് തുടരുകയായിരുന്നു.

Hot Topics

Related Articles