കോട്ടയം ഇത്തിത്താനം മലകുന്നം സ്‌കൂളിലെ പ്രഥമാധ്യാപികയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ഇത്തിത്താനം സ്വദേശിയായ അധ്യാപിക

കോട്ടയം: ഇത്തിത്താനം മലകുന്നം സ്‌കൂളിലെ പ്രഥമാധ്യാപികയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇത്തിത്താനം മലകുന്നം സ്‌കൂളിലെ പ്രധാനാധ്യാപിക ഇത്തിത്താനം കുന്നേപ്പറമ്പിൽ മായയെ(51)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് ഇവരെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മെമ്മു ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു. വിവരം അറിഞ്ഞ് ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചിങ്ങവനം പൊലീസ് കേസെടുത്തിട്ടുണ്ട്.

Advertisements

Hot Topics

Related Articles