ഏറ്റുമാനൂർ: ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ ഓട്ടോറിക്ഷയ്ക്ക് പിന്നിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. അപകടത്തിൽ ഏറ്റുമാനൂരിലെ ഓട്ടോ ഡ്രൈവറായ സതീഷിന് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. പട്ടിത്താനത്ത് നിന്ന് ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയ്്ക്ക് പിന്നിൽ , കാർ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ഈ സമയം ഇതുവഴി എത്തിയ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു ചേമുണ്ടവള്ളിയുടെ നേതൃത്വത്തിലാണ് പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.
Advertisements







