കോട്ടയം നഗരസഭ 24 ആം വാർഡിൽ ഇനി തെരുവുനായ്ക്കളെ പേടിക്കേണ്ട..! കോട്ടയം ജില്ലയിൽ ആദ്യമായി നഗരസഭ വാർഡിൽ കുത്തി വയ്പ്പ് എടുത്തത് 24 ആം വാർഡിൽ; അഡ്വ.ടോം കോര അഞ്ചേരിയ്ക്ക് അഭിനന്ദനവുമായി നാട്; വീഡിയോ കാണാം

കോട്ടയം: തെരുവിൽ അലയുന്ന നായ്ക്കൾ ജനങ്ങൾക്ക് ഭീഷണിയാകുമ്പോൾ ഓപ്പറേഷൻ സേഫുമായി കോട്ടയം നഗരസഭ 24 ആം വാർഡ് അംഗം. കോട്ടയം നഗരസഭ 24 ആം വാർഡ് അംഗം അഡ്വ.ടോം കോര അഞ്ചേരിലാണ് നാട്ടുകാർക്കൊപ്പം നിന്ന് നാടിന് വേണ്ടി രംഗത്ത് എത്തിയത്. തെരുവുനായയുടെ ആക്രമണം തടയുന്നതിനും പേ വിഷ ബാധ നിയന്ത്രിക്കുന്നതിനുമായാണ് നഗരസഭ അംഗം ടോമിന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. കോട്ടയം നഗരസഭയിലെ 24 ആം വാർഡിലെ വിവിധ സ്ഥലങ്ങളിൽ നായക്കൾക്ക് കുത്തി വയ്പ്പ് എടുത്തു.

Advertisements

വ്യാഴാഴ്ചയാണ് ടോം കോരയുടെ നേതൃത്വത്തിൽ വാർഡിൽ റാബീസ് കുത്തി വയ്പ്പ് എടുത്തത്. കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലും, നഗരസഭയുടെ പതിനാറാം മേഖലയിലും, തിരുവാതുക്കൾ പ്രദേശങ്ങളിലും അടക്കം വ്യാപകമമായി തെരുവുനായ ആക്രമണം ഉണ്ടായിരുന്നു. ആറോളം ആളുകളെയാണ് തെരുവുനായ ആക്രമിച്ചത്. സ്‌കൂളിലേയ്ക്കു വരുന്ന കുട്ടികളെ അടക്കം നായ ആക്രമിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രതിരോധ പ്രവർത്തനങ്ങളുമായി നഗരസഭ അംഗം നേരിട്ട് രംഗത്ത് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു നായയെ കുത്തി വയ്ക്കുന്നതിനു 400 രൂപയാണ് ചിലവ് വരുന്നത്. അറുപതോളം നായ്ക്കളെയാണ് വ്യാഴാഴ്ച മാത്രം പിടികൂടി കുത്തി വച്ചത്. പദ്ധതി പ്രകാരം തിരുവാതുക്കൽ, പുത്തനങ്ങാടി, മാന്താർ, എരുത്തിക്കൽ, പള്ളിപ്പുറം എന്നിവിടങ്ങളിൽ എല്ലാം തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ എല്ലാം നായ്ക്കളെ കുത്തി വയ്ക്കുന്ന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പുമായി ചേർന്നാണ് പ്രതിരോധ കുത്തി വയ്പ്പ് അടക്കം നടത്തുന്നത്.

Hot Topics

Related Articles