കോട്ടയം: ജില്ലയിലെ രണ്ട് എം.എൽ.എമാർ അടക്കം സംസ്ഥാനത്തെ അസംതൃപ്തരായ എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപി നീക്കം. കോട്ടയം ജില്ലയിലെ രണ്ട് എംഎൽഎമാർക്ക് 50 ലക്ഷം രൂപ വീതം വിലയിട്ടാണ് ചർച്ചകൾ നടക്കുന്നത്. മുതിർന്ന പാർട്ടി നേതാവിന് ഗവർണർ സ്ഥാനം അടക്കം വാഗ്ദാനം ചെയ്തുള്ള ചർച്ചകൾ നടന്നത്. എന്നാൽ, എം.എൽ.എമാർക്ക് വിലയിട്ട വാർത്ത മുഖ്യമന്ത്രിയ്ക്ക് മുന്നിലെത്തിയതോടെ പ്രതിപക്ഷ എം.എൽ.എമാരെയും അസംതൃപ്തരെയും ചാക്കിട്ട് പിടിക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞത്.
കോട്ടയം ജില്ലയിലെ രണ്ട് എം.എൽ.എമാരെ ലക്ഷ്യമിട്ടുള്ള ചർച്ചകളാണ് പുരോഗമിച്ചത്. ബിജെപി മുൻ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷായുമായാണ് കോട്ടയത്തെ മുതിർന്ന എം.എൽ.എ ഇതു സംബന്ധിച്ചു ചർച്ച നടത്തിയതായാണ് വിവരം പുറത്തു വന്നിരിക്കുന്നത്. കോട്ടയത്തെ ഒരു സ്വതന്ത്ര എം.എൽ.എയും കോട്ടത്തെ മറ്റൊരു പാർട്ടിയുടെ ഏക എം.എൽ.എയും ബിജെപി പാളയത്തിൽ എത്തിക്കുന്നതിനായാണ് ചർച്ചകൾ നടന്നത്. ക്രൈസ്തവ സഭകളുമായി അടുത്ത ബന്ധമുള്ള മറ്റൊരു സംസ്ഥാനത്തെ ഗവർണറായ ബിജെപി നേതാവുമായി ബന്ധപ്പെട്ടാണ് ഈ എം.എൽ.എമാർ ചർച്ച നടത്തിയതെന്നാണ് വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജില്ലയിലെ രണ്ട് എം.എൽ.എമാർ, പ്രതിപക്ഷത്തെ ഒരു പാർട്ടിയുടെ മുതിർന്ന നേതാവ്, കേരളത്തിലെ പ്രതിപക്ഷത്തും ഭരണപക്ഷത്തുമുള്ള സ്വതന്ത്രരും അസംതൃപ്തരുമായ മൂന്ന് എം.എൽ.എമാർ എന്നിവരെ ലക്ഷ്യമിട്ടാണ് ചർച്ചകൾ നടന്നത്. ഒരാൾക്ക് 50 ലക്ഷം വീതമാണ് ഇടനിലക്കാരനായ എംഎൽ.എ ആവശ്യപ്പെട്ടത്. ബിജെപി മുന്നണിയുടെ ഭാഗമാകാൻ എത്തുന്ന എം.എൽ.എമാർക്ക് 25 ലക്ഷം വീതം ഈ എം.എൽ.എ നൽകുമെന്നും ധാരണയായിരുന്നു. എന്നാൽ, മുൻ മന്ത്രി ആന്റണി രാജു വിവരങ്ങൾ ചോർത്തി നൽകിയതോടെയാണ് വാർത്ത പുറത്ത് വന്നതും തന്ത്രം പൊളിഞ്ഞതുമെന്നാണ് സൂചന.