കോട്ടയം ജില്ലാ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്ക് അനുമോദനവും സ്‌കോളർഷിപ്പ് വിതരണവും നാളെ ജൂലൈ 28 തിങ്കളാഴ്ച; മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും

കോട്ടയം: കോട്ടയം ജില്ലാ പൊലീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനുള്ള മെറിറ്റ് ഈവനിംങ് ജൂലൈ 28 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് നടക്കും. കോട്ടയം പൊലീസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കെ.ഡി.പി.സി.എസ് പ്രസിഡന്റ് അജിത് ടി.ചിറയിൽ അധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് എ അനുമോദന പ്രസംഗം നടത്തും. കെ.ഡി.പി.സി.എസ് വൈസ് പ്രസിഡന്റ് പി.ആർ രഞ്ജിത്ത് കുമാർ സ്വാഗതം ആശംസിക്കും. കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷ്, കെ.പി.ഒ.എ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം മാത്യു പോൾ, കെ.പി.ഒ.എ സെക്രട്ടറി കെ.സി സലിംകുമാർ, കെ.പി.എ പ്രസിഡന്റ് ബിനു കെ.ഭാസ്‌കർ, കെ.പി.എച്ച്.സി.എ.എസ് ബോർഡ് അംഗം എ.കെ പ്രവീൺ, ബോർഡ് അംഗം അനസ് കെ.ടി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles