കോട്ടയം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ അനധികൃതമായി പ്രവേശിക്കുന്നത് തടഞ്ഞു : പോലീസ് ഉദ്യോഗസ്ഥന് കമ്പി വടിയും ബിയർ കുപ്പിയും ഉപയോഗിച്ച് ആക്രമിച്ചു : ആർപ്പൂക്കര ആലപ്പുഴ സ്വദേശികൾ അറസ്റ്റിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ അനധികൃതമായി പ്രവേശിക്കുന്നത് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് കമ്പി വടിയും ബിയർ കുപ്പിയും ഉപയോഗിച്ച് ആക്രമിച്ച കേസിൽ ആർപ്പൂക്കര ആലപ്പുഴ സ്വദേശികൾ അറസ്റ്റിൽ. ആർപ്പൂക്കര അങ്ങാടിപ്പള്ളി ഇല്ലത്ത് പറമ്പിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന പെരുമ്പായിക്കാട് കുമാരനല്ലൂർ കൊല്ലേലിൽ വീട്ടിൽ ബിജോ കെ ബേബി (20) , ആലപ്പുഴ എണ്ണക്കാട് ഗ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഭാഗത്ത് ചെങ്കിലാത്ത് പടീറ്റതിൽ വീട്ടിൽ ശ്രീകുമാർ (59) എന്നിവരെയാണ് കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ക്യാഷ്വാലിറ്റിയിലേക്ക് പാസോ അനുവാദമോ കൂടാതെ പ്രവേശിക്കുന്നത് തടഞ്ഞ പോലീസുദ്യോഗസ്ഥനെ കമ്പി വടി കൊണ്ടും ബിയർ കുപ്പിയും കൊണ്ട് പ്രതികൾ ആക്രമിക്കുകയായിരുന്നു. ഇവരെ അറസ്റ് ചെയ്ത് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles