കോട്ടയം: കോട്ടയം നഗരത്തിലെ സദാചാരഗുണ്ടായിസത്തിനും, സ്ത്രീകൾക്കെതിരായ അതിക്രമത്തിലും പ്രതിഷേധവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ. കഴിഞ്ഞ ദിവസം സിഎംഎസ് കോളേജിലെ വിദ്യാർത്ഥിനിയ്ക്കു നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണത്തിലും, സിഎംഎസ് കോളേജ് റോഡിൽ ഓട്ടോ ഡ്രൈവർ പെൺകുട്ടികളുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിലുമാണ് ഇപ്പോൾ പ്രതിഷേധവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ രംഗത്ത് എത്തിയിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഡിസംബർ ഒന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴിന് കോട്ടയം സെൻട്രൽ ജംഗ്ഷനിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും. കോട്ടയത്തെ പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ അടക്കമുള്ളവർ പരിപാടികളിൽ പങ്കെടുക്കും.
Advertisements