വെറുതെയങ്ങ് വന്ന് കൊന്നിട്ടു പോകാൻ ഇത് യുപിയോ ബീഹാറോ അല്ല..! കോട്ടയമാണ്… കേരളം പൊലീസിന്റെ കോട്ടയായ കോട്ടയം..! കൊലപാതകം പുറത്തറിഞ്ഞ് 24 മണിക്കൂർ തികയും മുൻപ് പ്രതി പിടിയിൽ; മികവ് തെളിയിച്ച് ടീം ജില്ലാ പൊലീസ്..!

കോട്ടയം: ചൊവ്വാഴ്ച രാവിലെ 9.15 നാണ് കോട്ടയം വെസ്റ്റ് പൊലീസ് സംഘം തിരുവാതുക്കലിലെ ശ്രീവത്സം വീട്ടിൽ എത്തുന്നത്. പിന്നെയും ഏറെ നേരം കഴിഞ്ഞാണ് സംഭവം കൊലപാതകമാണെന്ന് സ്ഥരികീരിക്കുന്നതും. എന്നാൽ, പിറ്റേന്ന് അതായത് ഇന്ന് രാവിലെ എട്ടു മണി ആയപ്പോൾ തന്നെ പ്രതിയായ അസം സ്വദേശി കോട്ടയം വെസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലായി. വെറുതെ അങ്ങ് വന്ന് കൊന്നിട്ട് പോകാൻ അമിത്തേ ഇത് യുപിയോ ബീഹാറോ തന്റെ ആസാമോ അല്ല.. ഇത് കോട്ടയമാണ് … കേരള പൊലീസ് കോട്ട പോലെ കാക്കുന്ന കോട്ടയം..!!!

Advertisements

വീടിനുള്ളിൽ വീട്ടുടമയും ഭാര്യയും മരിച്ചു കിടക്കുന്നതായാണ് കോട്ടയം വെസ്റ്റ് പൊലീസിന് വിവരം ലഭിക്കുന്നത്. ഇതിന് പിന്നാലെ കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാറും, എസ്.ഐ വിദ്യയും ഈ വീട്ടിൽ എത്തി. ഇവിടെ ഇദ്ദേഹം നടത്തിയ പരിശോധനയോടെയാണ് പൊലീസ് സംഘം സംഭവം കൊലപാതകമാണ് എന്ന് ഉറപ്പിക്കുന്നത്. പിന്നാലെ, കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷും, പിന്നാലെ ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദും സ്ഥലത്ത് എത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട്, അതിവേഗം തന്നെ ജില്ലാ പൊലീസ് സംഘം അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഡിവൈഎസ്പി കെ.ജി അനീഷ് നയിക്കുന്ന സംഘത്തിൽ കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ പ്രശാന്ത്കുമാർ, ഈസ്റ്റ് എസ്.എച്ച്.ഒ യു.ശ്രീജിത്ത്, ഗാന്ധിനഗർ എസ്.എച്ച്.ഒ ടി.ശ്രീജിത്ത് എന്നിവരും എസ്.ഐമാരും പത്തോളം പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നു. ആദ്യം തന്നെ കൊലപാതകം നടന്ന വീടിനു സമീപത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് പൊലീസ് സംഘം ശേഖരിച്ചത്.

പ്രതി നടന്ന് പോകുന്ന ലൊക്കേഷൻ കൃത്യമായി മനസിലാക്കി, കൊലപാതകം നടന്ന സമയം അടക്കം കണ്ടെത്തി അന്വേഷണം പുരോഗമിച്ചു. പതിവ് പോലെ ബസ് സ്റ്റാൻഡിലേയ്ക്കും റെയിൽവേ സ്‌റ്റേഷനിലേയ്ക്കും അന്വേഷണ സംഘം പാഞ്ഞു. പ്രതിയുടെ റൂട്ട്മാപ്പ് വരച്ചിട്ട പോലെ പൊലീസ് പിന്നാലെ കുതിച്ചു. ആദ്യം പൊലീസ് സംഘം പാഞ്ഞെത്തിയത് എറണാകുളത്തേയ്ക്കാണ്, പിന്നാലെ പെരുമ്പാവൂരും ഒടുവിൽ തൃശൂർ മാളയിലും എത്തി പ്രതിയെ പിടികൂടി.

കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകത്തിന് ശേഷം രക്ഷപെടാൻ നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് പ്രതി തൃശൂരിലേയ്ക്ക് രക്ഷപെട്ടത്. ഈ പദ്ധതി കൃത്യമായി തിരിച്ചറിഞ്ഞാണ് പൊലീസ് സംഘം ഇടപെടൽ നടത്തിയത്. ഏതായാലും കോട്ടയം ജില്ലയിൽ എത്തി അതിക്രൂരമായ രീതിയിൽ കൊലപാതകം നടത്താൻ ഇനി ഒരു പ്രതിയും ധൈര്യപ്പെടാത്ത രീതിയിലുള്ള ഇടപെടലാണ് ജില്ലാ പൊലീസ് ഇപ്പോൾ നടത്തിയത്…!!!

Hot Topics

Related Articles