കോട്ടയം പുതുപ്പള്ളി പള്ളിയിൽ പെരുന്നാൾ; പുതുപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം

പുതുപ്പള്ളി: ഗതാഗത ക്രമീകരണം മെയ് ആറ് ചൊവ്വാഴ്ച വൈകുന്നേരം 05.00 മണി മുതൽ വൈകിട്ട് 09.00 മണി വരെയും മെയ് ഏഴ് ബുധനാഴ്ച ഉച്ച കഴിഞ്ഞ് 02.00 മണി മുതൽ വൈകിട്ട് 09.00 മണി വരെയും ഉണ്ടായിരിക്കുന്നതാണ്.

Advertisements

മേയ് 6, 7 തീയതികളിൽ ടോറസ്, ടിപ്പർ, ലോറി, ചരക്കുലോറി മുതലായ വാഹനങ്ങളുടെ ഗതാഗതം താഴെ പറയും പ്രകാരം ക്രമീകരിച്ചിരിക്കുന്നു.

  1. മണർകാട് ഭാഗത്തുനിന്നും കറുകച്ചാൽ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ പാമ്പാടി, ഇലക്കൊടിഞ്ഞി, മാന്തുരുത്തി വഴി പോകേണ്ടതാണ്.
  2. കറുകച്ചാൽ ഭാഗത്തുനിന്നും മണർകാട് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ മാന്തുരുത്തി, ഇലക്കൊടിഞ്ഞി, പാമ്പാടി വഴി പോകേണ്ടതാണ്.
  3. കോട്ടയം ഭാഗത്തുനിന്നും തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ എംസി റോഡ് വഴി ചിങ്ങവനത്ത് എത്തി ഇടത്തേയ്ക്ക് തിരിഞ്ഞു പോകേണ്ടതാണ്.
  4. തെങ്ങണ ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഞാലിയാകുഴി ജംക്ഷനിൽനിന്നും ഇടത്തേക്ക് തിരിഞ്ഞ് പന്നിമറ്റം, പാക്കിൽ, മുളംകുഴ വഴി എംസി റോഡിലെത്തി പോകേണ്ടതാണ്.

Hot Topics

Related Articles