ഈരാറ്റുപേട്ട : യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് പൂഞ്ഞാർ സ്വദേശിയിൽ നിന്നും 5 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ റിക്രൂട്ട്മെന്റ ഏജൻസി ഉടമയായ സ്ത്രീയെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലയിൽ ഇല്ലിചുവട് ഭാഗത്ത് മാളികയിൽ വീട്ടിൽ ലിനിൽ ഭാര്യ ഹിനോ ലിനിൽനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഈരാറ്റുപേട്ട പൂഞ്ഞാർ സ്വദേശിയുടെ ഭാര്യക്ക് യുകെയിൽ ജോലി വാഗ്ദാനം ചെയ്തു ഹിനോയുടെ ഉടമസ്ഥതയിലുള്ള അങ്കമാലിയിലെ ഹൈസൺ കൺസൾട്ടൻസി വഴി അഞ്ചുലക്ഷം രൂപയോളം തട്ടിയെടുത്ത ശേഷം ജോലി നൽകാതെ കബളിപ്പിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കുകയും ഹിനോയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവർക്ക് മുരിക്കാശേരി, അങ്കമാലി ഉൾപ്പടെ മറ്റ് പോലീസ് സ്റ്റേഷനുകളിൽ സമാനമായ രീതിയിലുള്ളകേസുകൾ നിലവിലുണ്ട്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ എസ്. ഐ മാരായ വി. വി. വിഷ്ണു, അംശു. പി. എസ്, രമാ വേലായുധൻ, സി. പി. ഓ താരാ രാജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരിന്നു.