വിദേശത്തു നിന്നും നികുതി വെട്ടിച്ച് അടയ്ക്കയെത്തുന്നു; കേരളത്തിലെ അടയ്ക്കാ കർഷകർ പ്രതിസന്ധിയിൽ; സെക്കൻഡ് കുരുമുളകും കേരളത്തിലേയ്ക്ക് ഒഴുകുന്നു; പ്രതിഷേധവുമായി കർഷകർ

കോട്ടയം: വിദേശത്ത് നിന്നും നികുതി അടയ്ക്കാതെ അടയ്ക്ക എത്തിക്കുന്നതോടെ കേരളത്തിലെ കർഷകർ പ്രതിസന്ധിയിൽ. ശ്രീലങ്കയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നും വിമാനത്താവളങ്ങൾ വഴി വ്യാപകമായി അടയ്ക്ക എത്തുന്നതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. 400 രൂപയെങ്കിലും കർഷകർക്ക് കിട്ടിയെങ്കിൽ മാത്രമേ അടയ്ക്ക കർഷകർക്ക് പ്രതിസന്ധിയില്ലാതെ കടന്നു പോകാൻ സാധിക്കൂ. എന്നാൽ, വ്യാപകമായി വിവിധ വിമാനത്താവളങ്ങൾ വഴി അടയ്ക്ക എത്തുന്നതോടെ കർഷകർ പ്രതിസന്ധിയിലായിട്ടുണ്ട്. മാസങ്ങളോളം നീണ്ടു നിന്ന് വളമിട്ട് വെള്ളം കൊടുത്ത് വളർത്തിയെടുക്കുന്ന അടയ്ക്കയ്ക്ക് വിപണിയിൽ വില ലഭിക്കാത്തതാണ് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഇതുകൂടാതെ കുരുമുളകും വലിയ തോതിൽ മറ്റ് സ്ഥലങ്ങളിൽ നിന്നും എത്തിക്കുന്നുണ്ട്. വിദേശത്ത് നിന്നടക്കം കുരുമുകള് എത്തിക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തൂത്തുക്കുടി, മുംബൈ, അടക്കമുള്ള വിവിധ തുറമുഖങ്ങളിൽ ഇത്തരത്തിൽ വ്യാപകമായ രീതിയിൽ കുരുമുളകും അടയ്ക്കയും എത്തിക്കുന്നുണ്ട്. ഇത്തരത്തിൽ വലിയ തോതിൽ കേരളത്തിലെ കർഷകരുടെ വില ഇടിയ്ക്കാൻ മാത്രമേ പോർട്ടുകൾ വഴിയും വിമാനത്താവളങ്ങൾ വഴിയും കാർഷിക വിളകൾ എത്തുന്നതോട് കൂടി ഉപകാരപ്പെടുകയുള്ളു. വിഷയത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് കർഷകകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റാഷിദ് ഈരാറ്റുപേട്ട ആവശ്യപ്പെട്ടു. സാധാരണക്കാരായ കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന രീതിയിൽ വിപണിയിലേയ്ക്ക് വിളകൾ ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles