കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 15 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വർക്ക് ഉള്ളതിനാൽ 8.30am മുതൽ ഒന്ന് വരെ കൂട്ടക്കല്ല് ഭാഗത്തും, 11 മുതൽ 4 വരെ കുറിഞ്ഞിപ്ലാവ് ഭാഗത്തും ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ഓട്ടക്കാഞ്ഞിരം, ആനമല, പനയത്തി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ ഭാഗികമായി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ തൊണ്ടമ്പ്രാൽ, പള്ളിക്കവല, കുഴിത്താർ, കല്ലുമട, തിരുവാറ്റ, വാരിശ്ശേരി, ചുങ്കം എന്നീ പ്രദേശങ്ങളിൽ രാവിലെ 9-00 മണി മുതൽ വൈകിട്ട് 5-00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പത്താമുട്ടം, പാമ്പൂരംപാറ 1 പാമ്പൂരംപാറ 2, ബെസ്റ്റ് പ്ലൈവുഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.