കോട്ടയം : ഡ്യൂട്ടിക്കിടയിൽ നിപ്പാ രോഗിയുമായുള്ള സമ്പർക്കത്തിൽ നിപ്പാ വൈറസ് ബാധയേറ്റ് രക്തസാക്ഷിത്വം വരിച്ച സിസ്റ്റർ ലിനി പുതുശ്ശേരിയുടെ നാലാം ചരമാവാർഷികം ആയ മെയ് 21 ന് ജില്ലയിൽ കെജിഎൻഎ കോട്ടയത്തിന്റെയും, കെജിഎൻഎ ലിനി പുതുശ്ശേരി ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ സിസ്റ്റർ ലിനി അനുസ്മരണം നടത്തി.
ചങ്ങനാശ്ശേരി വിആർബി ഭവനിലെ പി ജെ ശാമുവൽ ഹാളിൽ വെച്ച് നടത്തിയ ജില്ലാ അനുസ്മരണത്തിൽ കെജിഎൻഎ കോട്ടയം ജില്ലാ പ്രസിഡന്റ് ബിന്ദു ബായി വി ജി അദ്ധ്യക്ഷയായി. ഉത്ഘാടനം സിപിഎം ഏരിയ സെക്രട്ടറി കെ സി ജോസഫ് നിർവഹിച്ചു. പാലിയേറ്റീവ് കിടപ്പ് രോഗികൾക്കുള്ള സാധനങ്ങളുടെ വിതരണവും നടന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലിയേറ്റീവിനുള്ള സാധനങ്ങൾ കെജിഎൻഎ ചങ്ങനാശ്ശേരി ഏരിയ ട്രഷറർ അഷറഫ് ക എ ഏറ്റുവാങ്ങി. യോഗത്തിൽ
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൃഷ്ണകുമാരി രാജശേഖരൻ മുഖ്യ പ്രഭാഷണം നടത്തി. കെജിഎൻഎ സംസ്ഥാന കമ്മിറ്റി അംഗം ജയശ്രീ സി സി , കെജിഎൻഎ ലിനി പുതുശ്ശേരി ചാരിറ്റബിൾ ട്രസ്റ്റ് അംഗം രാജു വി ആർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി രാജേഷ് കെ ആർ സ്വാഗതവും, ജില്ലാ ജോയിന്റ് സെക്രട്ടറി രാജശ്രീ എം നന്ദിയും പറഞ്ഞു.