കോട്ടയം കിടങ്ങൂരിൽ വിധവയായ വീട്ടമ്മയെ കയ്യേറ്റം ചെയ്യാൻ ശ്രമം ; ബി.ജെ.പി വാർഡ് മെമ്പറായ ദീപാ സുരേഷിനെതിരെ പരാതിയുമായി വീട്ടമ്മ

കോട്ടയം : കോട്ടയം കിടങ്ങൂരിൽ പഞ്ചായത്ത് അംഗത്തിനെതിരെ പരാതിയുമായി വീട്ടമ്മ രംഗത്ത്. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് പഞ്ചായത്ത് അംഗം ദീപാ സുരേഷിനെതിരെയാണ് പരാതിയുമായി വീട്ടമ്മ രംഗത്ത് എത്തിയത്. വാർഡിലെ താമസിക്കാരിയായ ഗിരിജ എന്ന വിധവയായ സ്ത്രീ അവരുടെ കിണർ മലിനപ്പെടുത്തിയത് അന്വേഷിക്കാൻ ചെന്നപ്പോൾ വാർഡ് മെമ്പറും, ബി.ജെ.പി പ്രവർത്തകയുമായ ദീപാ സുരേഷ് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി.

Advertisements

പഞ്ചായത്ത് അംഗം ജനപ്രതിനിധി എന്ന പദവി ദുരുപയോഗം ചെയ്യുകയും വീട്ടമ്മയെ അക്രമിക്കുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു. ബിജെപിയുടെ സജീവ പ്രവർത്തകയായ ദീപാ ആരും കേട്ടാലറയ്ക്കുന്ന അസഭ്യവും പറഞ്ഞതായി വീട്ടമ്മ പോലീസിന് നൽകിയ പരാതിയിലുണ്ട്. പഞ്ചായത്ത് അംഗം രാജി വയ്ക്കണമെന്നും, പോലീസ് അറസ്റ്റ് ചെയ്യണമെന്നും ആവശ്യമുയരുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തിൽ പ്രതിഷേധിച്ച് നിർഭയ സംഘടനയുടെ നേതൃത്വത്തിൽ കിടങ്ങൂർ ഗ്രാമ പഞ്ചായത്ത്‌ പടിക്കൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. പ്രതിഷേധ യോഗം നിർഭയ സംസ്ഥാന ഡയറക്ടർ ഡോ.അശ്വതി എസ് ഉദ്ഘാടനം ചെയ്തു.എറണാകുളം ജില്ലാ സെക്രട്ടറി ജെസ്സി എബ്രഹാം, പ്രസിഡന്റ്‌ എൽസമ്മ പോൾ,പൗര സേനയുടെ സംസ്ഥാന കോർഡിനേറ്റർ സേതുരാജ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.