കോട്ടയം: മുണ്ടക്കയം പുഞ്ചവയലിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിനിലം സ്വദേശി പ്രദീപിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുഞ്ചവയൽ സ്വദേശി ബീന നന്ദർ, മക്കൾ സൗമ്യ എന്നിവരെയാണ് പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്ന് രാവിലെ 11.50 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലുണ്ടായ സംഘർഷത്തെ തുടർന്നാണ് പ്രദീപ് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇതിന് ശേഷം പ്രതി സംഭവ സ്ഥലത്തു നിന്നും രക്ഷപെടുകയായിരുന്നു. തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് പ്രതിയെ പൊലീസ് സംഘം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Advertisements