കോട്ടയം കോടിമതയിലെ ചീട്ടുകളി കേന്ദ്രം അടച്ചു പൂട്ടി; ചീട്ടുകളി കേന്ദ്രം പൂട്ടിയത് ജാഗ്രത ന്യൂസ് ലൈവ് വാർത്തയെ തുടർന്ന്; ചീട്ടുകളി അവസാനിപ്പിക്കുന്നതായി പൊലീസിനെ അറിയിച്ച് ഭാരവാഹികൾ

കോട്ടയം: കോടിമതയിലെ ചീട്ടുകളി കേന്ദ്രം അടച്ചു പൂട്ടി. നിരന്തരം ജാഗ്രത ന്യൂസ് ലൈവ് വാർത്ത ചെയ്തതിനെ തുടർന്നാണ് ഇപ്പോൾ ചീട്ടുകളി കേന്ദ്രം അടച്ചു പൂട്ടിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോടിമതയിലെ ബഹു നില കെട്ടിടം കേന്ദ്രീകരിച്ച് ചീട്ടുകളി നടക്കുന്നതായി ജാഗ്രത ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ആദ്യം പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തുടർന്ന്, ചിങ്ങവനം പൊലീസ് സംഘം ചീട്ടുകളി ക്ലബ് നടത്തിപ്പുകാരെ വിളിച്ചു വരുത്തുകയായിരുന്നു. ഇനി ക്ലബ് പ്രവർത്തിക്കില്ലെന്നും കേന്ദ്രം അടച്ചു പൂട്ടുകയാണെന്നും നടത്തിപ്പുകാർ അവർ അറിയിച്ചു.

Advertisements

Hot Topics

Related Articles