കോടിമത പാലത്തിൽ നിന്നും യുവതി കൊടൂരാറ്റിൽ ചാടി; യുവതിയെ രക്ഷിച്ച് ജില്ലാ ആശുപത്രിയിൽ എത്തിച്ചു; യുവതിയെ രക്ഷിച്ചത് പൊലീസ് സംഘം

കോട്ടയം: കോടിമത പാലത്തിൽ നിന്നും ആറ്റിൽ ചാടിയ യുവതിയെ പൊലീസും നാട്ടുകാരും ചേർന്നു രക്ഷപെടുത്തി. പരിക്കേറ്റ ഇവരെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കോട്ടയം കോടിമത പാലത്തിൽ നിന്നാണ് യുവതി ആറ്റിൽ ചാടിയത്. സംഭവം കണ്ടു നിന്ന നാട്ടുകാരിൽ ഒരാൾ ഒപ്പം ചാടിയതോടെ യുവതിയെ രക്ഷിക്കുകയായിരുന്നു. തുടർന്ന്, കോട്ടയം വെസ്റ്റ് പൊലീസ് സംഘവും സ്ഥലത്ത് എത്തി. ഇതിന് ശേഷം ഇവർ യുവതിയെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ പരിക്ക് ഗുരുതരമല്ല.

Advertisements

Hot Topics

Related Articles