കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയുടെ 150 ആം വാർഷികം ഫെബ്രുവരി 16 ന് ഗോപിനാഥ് മുതുകാടിന്റെ പ്രഭാഷണം; പള്ളി ഇടവകാംഗങ്ങൾ അല്ലാത്തവർക്കും പങ്കെടുക്കാം

കോട്ടയം: കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയുടെ 150 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 16 ന് ഗോപിനാഥ് മുതുകാട് പ്രഭാഷണം നടത്തും. പള്ളിയുടെ ആധ്യാത്മിക സംഘടനയായ സെന്റ്. ഡൈനോസിയോസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിലാണ് പ്രഭാഷണം നടത്തുന്നത്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പരീക്ഷയെ എങ്ങിനെ സമ്മർദം ഇല്ലാതെ അഭിമുഖീകരിക്കാം എന്ന വിഷയത്തിലാണ് മജീഷ്യൻ ഗോപിനാഥ് മുതുകാട് പ്രഭാഷണം നടത്തുന്നത്. ഫെബ്രുവരി 16 ന് രാവിലെ പത്തിന് പള്ളിയിലാണ് പരിപാടി നടക്കുക. പള്ളിയുടെ വാർഷികത്തിന്റെ ഭാഗമായി സെന്റ് ഡൈനോസിയസ് ഫെലോഷിപ്പ് സെന്റ് പോൾസ് പള്ളി ഇടവകാംഗങ്ങളായ രണ്ടു കുടുംബംഗങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനവും ചടങ്ങിൽ നിർവഹിക്കും.സഭയുടെ ഇടവകാംഗങ്ങൾ അല്ലാത്ത പൊതുജനങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാനും പ്രഭാഷണം കേൾക്കാനും അവസരം ഉണ്ട്.

Advertisements

Hot Topics

Related Articles