കൊല്ലാട് : പനച്ചിക്കാട് പഞ്ചായത്തിലെ കൊല്ലാട് പ്രദേശത്തെ വിവിധ വാർഡുകളിൽ തെരുവ് നായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്ന പരാതിയുമായി നാട്ടുകാർ. ഈ പ്രദേശത്തെ ഒരു അന്യസംസ്ഥാന തൊഴിലാളിയെ
നായ കടിച്ചു പേവിഷബാധ ഉണ്ടായിരുന്നു. ഇതേ തുടർന്നു ഇയാൾ പേ വിഷ ബാധയേറ്റ് മരിക്കുകയും ചെയ്തിരുന്നു.
Advertisements
ഈ സംഭവം ഉണ്ടായിട്ടും കൊല്ലാട്ടെ തെരുവ് നായ്ക്കളുടെ ശല്യം കുറയ്ക്കുവാൻ ജില്ലാ ഭരണകൂടമോ പഞ്ചായത്ത് അധികാരികളോ യാതൊരു നടപടിയും സ്വീകരിക്കാത്തത് കൊല്ലാ ട്ടെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതു പ്രതിഷേധകരമാണെന്ന് പള്ളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോൺ കൈതയിൽ പറഞ്ഞു.