കോട്ടയം: കൊല്ലാട് കളത്തിക്കടവിൽ റോഡിലേയ്ക്കു ചാഞ്ഞു നിൽക്കുന്ന മരങ്ങൾ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതായി പരാതി. കൊല്ലാട് കളത്തിക്കടവിൽ പാലം മുതൽ മാർ ബസേലിയോസ് സ്‌കൂൾ വരെയുള്ള വഴിയിലാണ് ഡ്രൈവർമാരുടെ കാഴ്ച മറച്ച് മരങ്ങൾ റോഡിലേയ്ക്കു ചാഞ്ഞ് നിൽക്കുന്നത്. ബസുകളും ലോറികളും അടക്കമുള്ള വലിയ വാഹനങ്ങൾ കടന്നു പോകുന്ന റോഡിലാണ് മരങ്ങൾ ചാഞ്ഞു നിൽക്കുന്നത്. ഇത് വലിയ വാഹനങ്ങളുടെ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതായാണ് പരാതി.
ഇത്തരത്തിൽ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതിനാൽ ഇവിടെ അപകട സാധ്യത വർദ്ധിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. മാർ ബസേലിയോസ് സ്‌കൂൾ മുതൽ കളത്തിക്കടവ് പാലം വരെയുള്ള ഭാഗത്ത് പടിഞ്ഞാറു വശത്തെ മരങ്ങളാണ് റോഡിലേയ്ക്കു ചാഞ്ഞു നിൽക്കുന്നത്. ഇത്തരത്തിൽ മരങ്ങൾ ചാഞ്ഞു നിൽക്കുന്നത്്. ഇത്തരത്തിൽ മരങ്ങൾ റോഡിലേയ്ക്കു ചാഞ്ഞു നിൽക്കുന്നതിനാൽ വലിയ വാഹനങ്ങൾക്ക് റോഡിന്റെ മധ്യഭാഗം ചേർന്ന് വാഹനം ഓടിക്കേണ്ടി വരുന്നത് ഇവിടുത്തെ കാഴ്ചയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരത്തിൽ റോഡിന്റെ മധ്യഭാഗം ചേർന്നു വാഹനം ഓടിക്കേണ്ടി വരുന്നതിനാൽ എതിർ വശത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് കാഴ്ച മറയുന്നതായി ഡ്രൈവർമാർ പറയുന്നു. ഈ സാഹചര്യത്തിൽ അടിയന്തരമായി ഈ മരങ്ങൾ വെട്ടിമാറ്റി റോഡിൽ യാത്രക്കാർക്ക് കാഴ്ച മറയ്ക്കുന്നത് ഒഴിവാക്കാനും അപകടം ഇല്ലാതാക്കാനും നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.