കനത്ത മഴ: കോട്ടയം കൊല്ലാട് കളത്തിക്കടവ് വീടിനു സമീപത്തെ മതിൽ ഇടിഞ്ഞു വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കോട്ടയം: കൊല്ലാട് കളത്തിക്കടവിൽ വീടിനു പിന്നിലെ മതിൽ ഇടിഞ്ഞു വീണു. പനച്ചിക്കാട് പഞ്ചായത്തിലെ കൊല്ലാട് കളത്തിക്കടവിൽ രണ്ടാം വാർഡിലാണ് വീട് ഇടിഞ്ഞു വീണത്. കൊല്ലാട് കളത്തിക്കടവിൽ പള്ളത്തുപറമ്പിൽ തോമസിന്റെ വിടിനു പിന്നിലെ സ്വകാര്യ വ്യക്തിയുടെ മതിലാണ് ഇടിഞ്ഞു വീണത്.

Advertisements

ചൊവ്വാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയിലാണ് വീടിന്റെ പിന്നിലെ മതിൽ ഇടിഞ്ഞു വീണത്. മതിൽ ഇടിഞ്ഞത് വൻ ശബ്ദത്തോടെയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങിയോടി. എന്നാൽ,, വീട്ടിലേയ്ക്കു മതിൽ ഇടിഞ്ഞു വീഴാതിരുന്നതിനാൽ വൻ അപകടം ഒ!ഴിവായി. വിവരം അറിഞ്ഞ് പള്ള് ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ കൊല്ലാട് സ്ഥലത്ത് എത്തി.

Hot Topics

Related Articles