കോട്ടയം കൊല്ലാട് പ്രദേശത്ത് തെരുവുനായയുടെ ആക്രമണം: പശുക്കളെയും ക്ടാവിനെയും ആക്രമിച്ചു : പേവിഷബാധയുള്ള നായയെന്ന് ആക്രമണം

കൊല്ലാട് നിന്ന്
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കൊല്ലാട് : കോട്ടയം കൊല്ലാട് പ്രദേശത്ത് പേ വിഷബാധയുള്ള തെരുവ് നായയുടെ ആക്രമണം. രണ്ട് വീടുകളിലെ പശുക്കളെയും , നായ്ക്കളെയും തെരുവ് നായ ആക്രമിച്ചു. ആക്രമണത്തിന് ശേഷം തെരുവ് നായ പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് പരിഭ്രാന്തി പരത്തി. പനച്ചിക്കാട് പഞ്ചായത്ത് മൂന്നാം വാർഡിൽ കൊല്ലാട് സെന്റ് മേരീസ് യു.പി സ്കൂളിന്റെ പരിസരത്താണ് തെരുവ്നായ ആക്രമണം അഴിച്ച് വിട്ടത്.

Advertisements

വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതലാണ് തെരുവ് നായ പ്രദേശത്ത് ആക്രമണം നടത്തിയത്. കൊല്ലാട് പള്ളിക്കവല പാറയിൽ താഴെ അജിമോൻ പി.ടി (അനിയപ്പൻ) യുടെ ആറ് മാസം പ്രായമുള്ള പശുക്ടാവിന്റെ നെറ്റിയിൽ കടിച്ച് പരിക്കേൽപ്പിച്ചു. കൊച്ചിക്കുന്നേൽ ആനി ജോസഫിന്റെ പ്രസവിച്ച് ഒരു മാസം കഴിഞ്ഞ പശുവിന്റെ മൂക്കിൽ കടിച്ച് പരിക്കേൽപ്പിച്ചു. ഇവരുടെ തന്നെ മറ്റൊരു ക്ടാവിന്റെ വലത് കണ്ണിന് കടിയേറ്റു. പാറയ്ക്കൽ ജോർജിന്റെ വളർത്ത് നായയെയും കടിച്ച് പരിക്കേൽപ്പിച്ചു. പരിക്കേറ്റ വളർത്ത് മൃഗങ്ങളെയുമായി ഉടമകൾ മൃഗാശുപത്രിയിൽ എത്തി ചികിത്സ തേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പനച്ചിക്കാട് ആക്ടിങ്ങ് പ്രസിഡന്റ് റോയി മാത്യുവും , പഞ്ചായത്ത് അംഗം നൈസി മോളും സ്ഥലത്ത് എത്തി. തുടർന്ന് , നാട്ടുകാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ പ്രദേശത്ത് തിരച്ചിൽ നടത്തി. എന്നാൽ , നായയെ കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ നാട്ടുകാർ പരിഭ്രാന്തരായി. നായയെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Hot Topics

Related Articles