കോട്ടയം കൊല്ലാട് ഷാപ്പുംപടിയിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടർ കത്തി നശിച്ചു; തീ പിടിച്ചു കത്തി നശിച്ചത് ഒരു വർഷം മുൻപ് വാങ്ങിയ സ്‌കൂട്ടർ ; വീഡിയോ കാണാം

കോട്ടയം: കൊ്ല്ലാട് ഷാപ്പുംപടിയിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടർ തീ പിടിച്ച് കത്തി നശിച്ചു. ആംപെയർ കമ്പനിയുടെ മാഗ്നസ് ഇഎക്‌സ് മോഡലിലുള്ള ഇല്ക്ട്രിക് സ്‌കൂട്ടറാണ് തീ പിടിച്ച് കത്തി നശിച്ചത്. കൊല്ലാട് ഷാപ്പുംപടിയിൽ എബ്‌നേസർ പോലത്ത് വീട്ടിൽ ബസന്തിന്റെ ഉടമസ്ഥതിയിലുള്ള സ്‌കൂട്ടറാണ് തീ പിടിച്ച് കത്തിയത്. കോട്ടയത്ത് നിന്നുള്ള അഗ്നി രക്ഷാസേനാ സംഘം സ്ഥലത്ത് എത്തി തീ കെടുത്തി.

Advertisements

ചൊവ്വാഴ്ച വൈകിട്ട് ഒൻപത് മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് ചാർജ് ചെയ്യുന്നതിനിടെ സ്‌കൂട്ടറിൽ നിന്നും പുക ഉയരുകയായിരുന്നുവെന്ന് ഉടമ ബസന്ത് ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. പുക ഉയരുന്നത് കണ്ട് ഭയന്നു പോയ ബസന്ത് ഉടൻ തന്നെ കോട്ടയം അഗ്നിരക്ഷാ സേനാ സംഘത്തെ വിവരം അറിയിച്ചു. തുടർന്ന്, അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി. തുടർന്ന് തീയും പുകയും നിയന്ത്രിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ജൂലായിലാണ് ബസന്ത് കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങിയത്. ഈ സ്‌കൂട്ടറിന്റെ ബാറ്ററിയ്ക്ക് നേരത്തെ തന്നെ തകരാറുകൾ കണ്ടിരുന്നതായി ഇദ്ദേഹം പറഞ്ഞു. ഈ ബാറ്ററി മാറ്റി നൽകണമെന്നാവശ്യപ്പെട്ട് നിരവധി തവണ കമ്പനി അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ, ഇവർ ഇത് മാറ്റി നൽകാൻ തയ്യാറായില്ല. ഇതിനിടെയാണ് ഇപ്പോൾ സ്‌കൂട്ടർ തീ പിടിച്ച് കത്തി നശിച്ചത്.

Hot Topics

Related Articles