കൂരോപ്പട: ഞങ്ങളും കൃഷിയിലേക്ക് പരിപാടിക്ക് കൂരോപ്പടയിൽ വർണ്ണാഭമായ തുടക്കം. സംസ്ഥാന സർക്കാരിൻ്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി കൂരോപ്പട പഞ്ചായത്തും കൃഷിഭവനും സംയുക്തമായി വർണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു. ഘോഷയാത്രയിൽ ജനപ്രതിനിധികളും കർഷക പ്രതിനിധികളും കർഷകരും കുടുംബശ്രീ വനിതകളും പങ്കെടുത്തു.
തുടർന്ന് ചേർന്ന സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗോപി ഉല്ലാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ സന്ധ്യ സുരേഷ്, പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, സഹകരണ ബാങ്ക് പ്രസിഡൻറ് കെ.പി ശ്രീരാമൻ, കൃഷി നോഡൽ ഡി.ഡി സിബി നീണ്ടിശ്ശേരി, അസി. ഡയറക്ടർ ലെൻസി തോമസ്, കൃഷി ഓഫീസർ സൂര്യാമോൾ, ചലച്ചിത്ര താരം ഹരിതാ ജി.നായർ, പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞൂഞ്ഞമ്മ കുര്യൻ, മഞ്ജു കൃഷ്ണകുമാർ, ദീപ്തി ദിലീപ്, ബാബു വട്ടുകുന്നേൽ, ആശാ ബിനു, പി.എസ് രാജൻ, റ്റി.ജി മോഹനൻ, സന്ധ്യ ജി.നായർ, സോജി ജോസഫ്, രാജി നിതീഷ്, കർഷക പ്രതിനിധി എ.ജി സദാശിവൻ, സി.ഡി.എസ് ചെയർപേഴ്സൺ അന്നമ്മ ഉലഹന്നാൻ, അസി. കൃഷി ഓഫീസർ തമ്പി. എസ് തുടങ്ങിയവർ പ്രസംഗിച്ചു.