കോട്ടയം ഞീഴൂരിൽ കെ.റെയിലിന് കല്ലിടാനെത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു; നടുറോഡിൽ കിടന്ന പ്രതിഷേധവുമായി നാട്ടുകാർ; ഞീഴൂർ വെളിയംകോട് സംഘർഷാവസ്ഥ; വീഡിയോ കാണാം

ഞീഴൂരിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക പ്രതിനിധി

കോട്ടയം: കടുത്തുരുത്തി ഞീഴൂർ വെളിയംകോട് കെ.റെയിൽ സർവേക്കല്ല് സ്ഥാപിക്കാൻ എത്തിയ വാഹനം തടഞ്ഞ നാട്ടുകാർ, ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞു. വാഹനം തടഞ്ഞിട്ട നാട്ടുകാർ റോഡിൽ വാഹനത്തിനു കുറുകെ കിടന്നു പ്രതിഷേധിക്കുകയാണ്. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥയായി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധത്തിന് പിൻതുണയുമായി എത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംഘർഷാവസ്ഥ തുടരുന്നത്. ഞീഴൂർ വെളിയംകോട് ഭാഗത്ത് സർവേക്കല്ല് സ്ഥാപിക്കുന്നതിനെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

Advertisements

സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനെതിരെയാണ് വീണ്ടും പ്രതിഷേധവുമായി സിൽവർ ലൈൻ വിരുദ്ധ സമരസമിതി രംഗത്തെത്തിയിരിക്കുന്നത്. കോട്ടയത്ത് ഞീഴൂർ പഞ്ചായത്തിലെ വിളയങ്കോട് മേഖലയിൽ കല്ലിടലിനായി രാവിലെ ഉദ്യോഗസ്ഥ സംഘം എത്തുമെന്ന് നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്ത് നാട്ടുകാർ നേരത്തെ തന്നെ തമ്പടിച്ചിരുന്നു. സമരസമിതിയുടെ നേതൃത്വത്തിൽ എന്തുവന്നാലും കല്ലിടീൽ അനുവദിക്കില്ലെന്ന നിലപാടും സ്വീകരിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്നാണ് രാവിലെ കല്ലിടാൻ ഉദ്യോഗസ്ഥർ എത്തും മുൻപ് തന്നെ പ്രവർത്തനങ്ങൾ നടക്കേണ്ട സ്ഥലത്ത് പ്രതിഷേധ സമരം സമരസമിതി സംഘടിപ്പിച്ചത്. സ്ഥലത്ത് രാവിലെ നടന്ന സമരം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. എന്നാൽ പ്രദേശത്തെ കല്ലിടൽ സ്ഥലങ്ങൾ കൃത്യമായി രേഖപ്പെടുത്തിയ ശേഷമായിരിക്കും റവന്യൂ സംഘം ഇവിടെ എത്തുക. പ്രതിഷേധ സാധ്യതയുള്ളതിനാൽ പോലീസ് സംരക്ഷണയിലാകും സംഘം എത്തുക.

രണ്ട് റവന്യൂ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് കല്ലിടൽ ജോലികൾ നടക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാരിന്റെ ജില്ലയിലെ വിശദീകരണയോഗം കഴിഞ്ഞദിവസം നടന്നതിനു പിന്നാലെയാണ് കല്ലിടൽ ജോലി ആരംഭിക്കുന്നത്. സിൽവർ ലൈനിൽ സാമൂഹിക ആഘാത പഠനത്തിനു പിന്നാലെ പ്രതിഷേധങ്ങൾ ഒരു പരിധിവരെയെങ്കിലും തണുപ്പിക്കാനാകുമെന്ന് സർക്കാർ കണക്കുകൂട്ടുന്നത് കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 110 ഹെക്ടറിലധികം ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്നത്. കോട്ടയം ജില്ലയിലെ നാലു താലൂക്കുകളിലേ 16 ഗ്രാമപഞ്ചായത്തുകളിലൂടെയാണ് സിൽവർ ലൈൻ കടന്നു പോകുന്നത്.

കോട്ടയം ജില്ലയിലെ കോൺഗ്രസും, ബി.ജെ.പിയും, എസ്.ഡി.പി.ഐയും, കേരള കോൺഗ്രസ് ജോസഫ് വിഭാഗവും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. നേരത്തെ കൊല്ലാട്, പനച്ചിക്കാട് ഭാഗത്ത് കല്ലിടാൻ എത്തിയ കെ.റെയിൽ ജീവനക്കാരെ നാട്ടുകാർ തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഞീഴൂരിലും സംഘർഷം ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ കെ.റെയിലിന്റെ കല്ലിടാനെത്തുന്നത് ജില്ലയിൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്. ജനകീയ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ഇനി സർക്കാർ എന്തു ചെയ്യുമെന്നാണ് കാത്തിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.