കോട്ടയം കാഞ്ഞിരപ്പള്ളിയിൽ അടഞ്ഞുകിടന്ന വീടുകയറി മോഷണം മൂന്ന് യുവാക്കൾ അറസ്റ്റിൽ; പിടിയിലായത് കാഞ്ഞിരപ്പള്ളി സ്വദേശികൾ 

കോട്ടയം:  അടഞ്ഞുകിടന്ന വീട്ടിനുള്ളിൽ കയറി മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി തൈപ്പറമ്പിൽ വീട്ടിൽ ജെസ്സിൽ ടി.എസ് (ചൈന – 18), കാഞ്ഞിരപ്പള്ളി പുത്തൻവീട്ടിൽ   അബ്ദുൽ ഹക്കീം (20), കാഞ്ഞിരപ്പള്ളി നെല്ലിമലപുതുപ്പറമ്പിൽ വീട്ടിൽ അഫ്സൽ അഷറഫ് (20) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisements

ഇവർ സംഘം ചേർന്ന്  കാളകെട്ടി സ്വദേശിയുടെ കാഞ്ഞിരപ്പള്ളി ആനത്തോട്ടം ഭാഗത്തുള്ള വീട്ടിൽ നിന്നും 12 സീലിംഗ് ഫാനുകളും, എയർ കണ്ടീഷണർ, സ്റ്റെബിലൈസര്‍, കംപ്രസ്സര്‍, കേബിളുകൾ, 02 മോട്ടോർ പമ്പുകൾ തുടങ്ങിയവ  മോഷ്ടിച്ചുകൊണ്ട്  പോവുകയായിരുന്നു. വീട് അടഞ്ഞു കിടക്കുന്നതിനാൽ ഇവർ പല സമയങ്ങളിൽ ആയാണ് മോഷണം നടത്തിയിരുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീട്ടുടമസ്ഥന്റെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും  ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവരെ പിടികൂടുകയും ആയിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ സുനിൽ തോമസ്, എസ്.ഐ രാജേഷ് കുമാർ , സി.പി.ഓ മാരായ വിമൽ ശ്രീരാജ് ,അരുൺ, സജീവ്  എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.