കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 26 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാത്തൂർ പടി വട്ടക്കുന്ന് ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഗുരു മന്ദിരം, കണ്ണാന്തറ, സൺസൈൻ വില്ല, പട്ടത്താനം, ഹൗസിംഗ് ബോർഡ് ഗ്രൗണ്ട്, കപ്പിലും മാവ്, കുന്നംകുളം, കുന്നുകുളം ടവർ എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന രേവതി പടി കോളാകുളം,പരവൻകടവ്, പള്ളിക്കടവ്, പടിയറക്കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന കുറ്റിക്കൽ കണ്ടം കുറ്റിക്കൽ ചർച്ച് മുളെക്കുന്ന് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിലുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5ുാ വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മംഗളഗിരി , ഐരാറ്റുപാറ, മുരിക്കോലി ക്രീപ്പ്മിൽ, ഏദൻസ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലിട്ടുനട ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൊടിനാട്ടുംക്കുന്ന് , മേഴ്‌സി ഹോം , ഫ്രണ്ട്‌സ് ലൈബ്രറി , മാടത്തരുവി , അടവിച്ചിറ , ഓഫീസ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പറപ്പാട്ടുപടി, ശിവാജി നഗർ, കൊറ്റമംഗലം, കണ്ണാടിപ്പാറ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ നാഗപുരം,മാങ്ങാനം ആശ്രമം,മന്ദിരം ആശുപത്രി,മന്ദിരം ജംഗ്ഷൻ,കൊച്ചക്കാല,മേനാശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ ചകണിയാംതടം, ലീ വേ, പൂവത്താനി, ഹിമാ മിൽക്ക്, വെട്ടിപ്പറമ്പ്, തെള്ളിയാമറ്റം എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മിൽമ, പനയിടവാല, തേപ്രവാൽ, മാധവൻ പടി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും