കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ ഏഴ് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ ഏഴ് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷനിലെ രാജമറ്റം ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന സിംഹാസന പള്ളി, കുന്നേൽ വളവ്, അയിരുമല എന്നീ ട്രാൻസ്‌ഫോർമർ പരിധിയിലുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ ഒന്ന് വരെ വൈദ്യുതി മുടങ്ങും.

Advertisements

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഐഷർ, ജിജോസ് സ്‌കാൻ, പോലീസ് സ്റ്റേഷൻ, ലേഡീസ് ദന്തൽ ഹോസ്റ്റൽ, കാർത്തിക എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാലച്ചിറ, ലൗലിലാൻഡ്, കല്ലുകടവ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും ഇളങ്കാവ്, അമ്പലക്കോടി, കോയിപ്പുറം, കാവനാടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5:30 വരെയും കല്യാണിമുക്ക്, ചേട്ടിച്ചേരി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ദൈവം പടി, അട്ടിപ്പടി , പാത്തിക്കൽ കവല എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തൊടി ഗാർഡൻ ട്രാൻസ്‌ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും വേഷ്ണാൽ ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിന്റൻസ് ഉള്ളതിനാൽ തലപ്പലം, തലപ്പലം സ്‌കൂൾ, ഓലായം എന്നീ സ്ഥലങ്ങളിൽ 9.30 മുതൽ ഒന്നു വരെ വൈദ്യുതി മുടങ്ങും്.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ പുതുപ്പള്ളി ചിറ,കണ്ണംകുളങ്ങര,പ്ലാൻച്ചുവട്,ചാലുങ്കൽപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

വാകത്താനം ഇലക്ട്രിക് സെക്ഷന്റെ പരിധിയിൽ വരുന്ന തൊമ്മിപ്പീടിക , മുടിത്താനംകുന്ന്, വെള്ളുകുന്ന് , കപ്യാര് കവല എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇടപ്പള്ളി, പാരഗൺ പടി, കാവും പടി ട്രാൻസ്‌ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
ബി.എസ്.എൻ.എൽ പാലത്ര, പാലാത്ര എസ്.എൻ.ഡി.പി സാഫാ ബൈപാസ്, ചങ്ങനാശ്ശേരി ക്ലബ്, ഷൈനി, ഹുണ്ടായി,ബ്രീസ് ലാൻഡ്, പട്ടിത്താനം, വടക്കേക്കര റയിൽവേ ക്രോസ്സ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5മണി വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ജോയി കമ്പിനി ട്രാൻസ്‌ഫോർമറിൽ രാവിലെ 09:00 മുതൽ വൈകുന്നേര 5:00 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles