കോട്ടയം തിരുനക്കരയിൽ കാൽനടയാത്രക്കാരുടെ തലയ്ക്ക് വിലയിട്ട് വൈദ്യുതി പോസ്റ്റ്! തൂങ്ങിയാടി നിൽക്കുന്ന പോസ്റ്റ് കണ്ടിട്ടും നടപടിയെടുക്കാതെ വൈദ്യുതി വകുപ്പ് അധികൃതർ

കോട്ടയം: തിരുനക്കരയിൽ കാൽനടയാത്രക്കാരുടെ തലയ്ക്കു മുകളിൽ തൂങ്ങിയാടി വൈദ്യുതി പോസ്റ്റ്. തിരുനക്കര ടെമ്പിൾ റോഡിലാണ് ഒരു വശത്തേയ്ക്കു ചാഞ്ഞ് വൈദ്യുതി പോസ്റ്റ് നിൽക്കുന്നത്. അപകടകരമായി നിൽക്കുന്ന പോസ്റ്റ് കാൽനടയാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നത്. തിരുനക്കര ക്ഷേത്രത്തിന്റെ മതിലിന് എതിർവശത്തായി അനസ്വര തീയറ്റർ റോഡിലേയ്ക്കു തിരിയുന്ന ഭാഗത്തായാണ് പോസ്റ്റ് അപകടകരമായി നിൽക്കുന്നത്. ഈ പോസ്റ്റ് ഏതു നിമിഷവും മറിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ്. ഈ സാഹചര്യത്തിൽ പോസ്റ്റ് നീക്കം ചെയ്യാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Advertisements

കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന പ്രദേശത്താണ് ഈ പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. പോസ്റ്റ് അപകടകരമായി റോഡിലേയ്ക്കു ചാഞ്ഞ് നിൽക്കുന്നത് അപകട ഭീതി ഉയർത്തുന്നുണ്ട്. പഴയ ഇരുമ്പ് പോസ്റ്റ് ആയതിനാൽ തന്നെ ഏതു നിമിഷവും റോഡിലേയ്ക്കു കൂപ്പുകുത്തി വീഴാനുള്ള സാധ്യതയും ഏറെയാണ്. ഈ സാഹചര്യത്തിൽ കെ.എസ്.ഇ.ബി അധികൃതർ അടിയന്തരമായി ശ്രദ്ധിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.

Hot Topics

Related Articles