കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് രണ്ട് ശനിയാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന ദേവപുരം, കൊത്തല സ്‌കൂൾ.ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പെരുമ്പനച്ചി,മെഡിക്കൽ മിഷൻ, വില്ലേജ് ഓഫീസ്,എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണിവരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കിഴക്കേടത്തു പടി , പണിക്ക മറ്റം ,പാരഗൺപടി , ഇടപ്പള്ളി, കുറ്റിയ്ക്കുന്ന് , പാടത്ത് ക്രഷർ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മേലടുക്കം ട്രാൻസ്‌ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, തച്ചു കുന്ന് ,എസ് ഇ കവല, കോഴിമല, ഞാലി, ഇട്ടിമാണികടവ്, കന്നുകുഴി, ചാണ്ടിസ് പാഷൻ ഹിൽസ്, ചാണ്ടിസ് ഫീൽഡ് വ്യൂ എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തൊടി ഗാർഡൻ ട്രാൻസ്‌ഫോർമറിൽ രാവിലെ 09:00 മുതൽ 02:00 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വൈദ്യരുപടി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും മലകുന്നം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ വിവിധ മെയിന്റൻസ് ജോലികൾ ഉള്ളതിനാൽ എട്ട്പങ്ക്, ആനിപ്പടി, കുറ്റിപ്പാറ കോളനി എന്നീ സ്ഥലങ്ങളിൽ 8.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽവരുന്ന കണ്ണാടിയുറുമ്പ് 1േെ, കണ്ണാടിയുറുമ്പ് സെക്കൻഡ് , വട്ടമല ക്രഷർ, ബി.പി.എൽ ടവ്വർ, ജനതാ റോഡ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, ഓറെസ്‌റ് പള്ളി, ഗോൾഡൻ എൻക്ലേവ്, ഒരപ്പാങ്കുഴി ഭാഗങ്ങളിൽ 9:30 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ചുടുകാട് (സെന്റ് ജോൺസ് ലെയിൻ) ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.