കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ രണ്ട് ശനിയാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാത്തൻ കുന്ന്, പ്ലാമൂട് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള പുതുക്കാട്-50, വായനശാല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ജാപ് നമ്പർ : 2, കണിയാംകുന്ന്, പെരുമാനൂർ കുളം, വട്ടവേലി, ട്രാൻസ്ഫോമറുകളിൽ രാവിലെ 9.30 മുതൽ 2.30 മണി വരെ വൈദ്യുതി മുടങ്ങും.
കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മണികണ്ടാപുരം കാരക്കാട്ടുകുന്ന്, പാണ്ടഞ്ചിറ , പോട്ടച്ചിറ, തൊമ്മിപ്പീടിക, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചെമ്പകപ്പടി, കൂവപൊയ്ക, ചെറുപുഷ്പാശ്രമം ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ സെക്ഷൻ പരിധിയിൽ കോടിമത,പള്ളിപ്പുറത്ത് കാവ്, ഓൾഡ് എം സി റോഡ് , വയസ്ക്കര,ബോട്ട്ജെട്ടി,പുളിമൂട് ജംഗ്ഷൻ എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വത്തിക്കാൻ, പുത്തൻപുരപ്പടി ട്രാൻസ്ഫർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ചൂളക്കവല, കടുവാകുളം, ലീല, കാടൻചിറ , കുന്നം പള്ളി, എന്നീ ട്രാൻസ് ഫോമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൈപ്പനാട്ടുപടി, ഇഞ്ചക്കാട്ട്കുന്ന് , ചാലുങ്കൽപടി,മലകുന്നം, സെമിനാരി എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ 11 kv ലൈനിൽ ടച്ചിങ് നടക്കുന്നതിനാൽ വില്ലണി, മഞ്ഞപ്പള്ളി, മൂന്നാമൈൽ, കോഴിയാനി എന്നി ഭാഗങ്ങളിൽ രാവിലെ 8.30 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00 മുതൽ 5:00 വരെ ആറയാനികവല. ഉച്ചയ്ക്ക് 1:00 മുതൽ 5:00 വരെ പേണ്ടാനംവയൽ എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.