കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 20 തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ടിക്കൽ സെക്ഷൻ ആഫീസിന്റെ പരിധിയിൽ ടച്ചിംഗ് ജോലികൾ നടക്കുന്നതിനാൽ രാവിലെ 8.30 മുതൽ 5 മണി വരെ കുന്നോന്നി, ആലുംതറ, തകിടി ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. മീനടം. ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഉള്ള മാവേലി ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ ഒന്ന് വരെ വൈദ്യുതി മുടങ്ങും.
നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന കലങ്ങോല, വേദഗിരി ഭാഗങ്ങളിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 9 മുതൽ 5 മണി വരെ ഈ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00 മുതൽ 5:30 വരെ കണ്ണമ്പാല, പാലവേലി, മുല്ലമറ്റം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെമ്പോല ,കന്നു കുഴി, ബെസ്റ്റ് ബേക്കറി ,കീചാൽ, എസ് എം ഇ ,തലപ്പാടി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നീ ട്രാൻസ്ഫോർമറകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ടാഗോർ, എണ്ണക്കാച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 1 വരെയും കാലായിപ്പടി ട്രാൻസ്‌ഫോർമറിൽ 2 മണി മുതൽ 5 വരെയും വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഓട്ടപ്പുന്നക്കൽ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6മണി വരെ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കലുങ്ക്, കണ്ണാന്തറ, ഗുരുമന്ദിരം എന്നീ ട്രാൻസ്ഫോർമർകളിൽ രാവിലെ 9 മുതൽ 1 വരെയും, ചാത്തുണ്ണി പാറ ട്രാൻസ്‌ഫോർമറിൽ 9 മുതൽ 5 വരെയും വൈദ്യതി മുടങ്ങും.
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന തോപ്പിൽ കുളം, കളത്തിക്കടവ് , ബോട്ട് ജെട്ടി , മൂലേടം മേൽപ്പാലം എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പൈക സെക്ഷന്റെ പരിധിയിലുള്ള സിന്ധ്യ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഓർവയൽ, കുറ്റിക്കൽ, പൂതകുഴി,Rubco, കന്നുവെട്ടി, മുളേക്കുന്നു, കിഴക്കെപടി എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പങ്കിപ്പുറം നമ്പർ.1, പങ്കിപ്പുറം. നമ്പർ.2, ഏലംകുന്ന്, ജെം & തൃക്കൊയിക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.