കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 20 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് എടുക്കുന്നതിനാൽ മൂഴൂർ, തറ കുന്ന്, കൂട്ടമാവ്, വഞ്ചിപാറ, തെങ്ങും പള്ളി കിഴക്കടമ്പ്, മുണ്ടൻകുന്നു എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊല്ലാട് തൃക്കയിൽ, പള്ളികുന്ന്, കുരുമുളക് ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
ചെമ്പ് ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂത്തോട്ട, കാട്ടികുന്ന് സ്കൂൾ, സെന്റ് മേരി, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ09:00 മുതൽ05:30 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആറാട്ട് ചിറ ട്രാൻസ്ഫോമറിനു കീഴിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൊട്ടാരംകുന്ന്, പോട്ടച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മോസ്കോ, ഇരവുചിറ ട്രാൻസ്ഫോർമറുകളിൽ 9:00 മുതൽ 5 വരെയും കാളചന്ത ട്രാൻസ്ഫോർമറിൽ 9:00 മുതൽ 1 മണി വരെയും വൈദ്യുതി മുടങ്ങും. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00 മുതൽ 5:30 വരെ കുടക്കച്ചിറ പാറമട, തെക്കേടത് കുടിവെള്ളം, മുല്ലമറ്റം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് ഉള്ളതിനാൽ വിഐപി കോളനി ട്രാൻസ്ഫർ പരിധിയിൽ വരുന്ന താഴെ നടക്കൽ ഈലക്കയം റോഡ് ഭാഗങ്ങളിൽ 9 മുതൽ 5 വരെയും, ടച്ചിംഗ് വർക്ക് ഉള്ളതിനാൽ കളത്തുകടവ്, ചകിണിയാന്തടം, പുതുശ്ശേരി, കൂട്ടക്കല്ല്,അഞ്ചുമല, കടപുഴ, മരുതുംപാറ, കുറിഞ്ഞി പ്ലാവ്, മൂന്നിലവ് ടൗൺ ബാങ്ക് ഏരിയ എന്നീ ഭാഗങ്ങളിലും 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ അമലഗിരി, കളമ്പുകാട്ട്മല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വേട്ടടി സ്കൂൾ , മോനി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മണി മുതൽ 05:00 വരെയും ഞാറ്റുകാല ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. തെങ്ങണാ സെക്ഷന്റെ പരാധിയിൽ വരുന്ന പട്ടാണിച്ചിറ, വലിയകുളം, മുക്കാടൻ, വലിയകുളം ഗ്ലാസ്, സി എൻ കെ, വെരുർ , അലൂമിനിയം, ഇൻഡസ് ടവർ, കണ്ണവട്ട, ഓവേലിൽ പ്ലാസ, പ്രകാശ്, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 2:30 PM വരെയും പൻ പുഴ ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ 5:30 വരെയും വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നമൂട്, ചിറവംമുട്ടം, ചേട്ടിശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.