കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 13 ശനിയാഴ്ച വൈദ്യുതി മുടങ്ങും. തിരുവല്ല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പായിപ്പാട് മച്ചിപ്പള്ളി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അണ്ണാൻ കുന്ന്,പനയക്കഴിപ്പ് എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറു മണി വരെ വൈദ്യുതി മുടങ്ങും.
രാവിലെ ഒൻപതു മുതൽ അഞ്ചു വരെ തെങ്ങണ സെക്ഷന്റെ പരിധിയിൽ മാമ്മൂട് മിനി ഇൻഡസ്ട്രിയിൽ വൈദ്യുതി മുടങ്ങും.
Advertisements