കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 13 ന് വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പഴയെടത്ത് പടി, കിഴക്കേടത്ത് പടി ഓൾഡ് കെ കെ റോഡ് എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേര० 5 മണി വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കെ ഫോൺ കേബിൾ വർക്ക് നടക്കുന്നതിനാൽ 9 മുതൽ 6 വരെ പിഎംസി ഹോസ്പിറ്റൽ, എംഇഎസ് ജംഗ്ഷൻ, വഞ്ചാംഗൽ, മറ്റക്കാട്, വിഐപി കോളനി, നടയ്ക്കൽ മിനി ഇൻഡസ്ട്രിയൽ ഏരിയ എന്നീ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഈസ്റ്റ് വെസ്റ്റ്, എഫ്. എ. സി. റ്റി, സിൽവൻ, പുത്തെൻ പാലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെയും, നെടുംതറ, കടമ്പാടം നോർത്ത് തൂപ്രം, നിറപറ , തുരുത്തി പള്ളി, മന്നത്ത്കടവ്, ടപ്പിയോക്ക, കാന എന്നീ ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ കാളച്ചന്ത, കാവാലിച്ചിറ ട്രാൻസ്ഫോർമറുകളിലും 9 മുതൽ 2 വരെ മാവേലി, മീനടം വെസ്റ്റ്, എന്നീ ട്രാൻ സ്ഫോർമറുകളിലും വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ വെള്ളറ , പഴുക്കാക്കാനം, നെല്ലപ്പാറ, മേച്ചാൽ ചർച്ച് എന്നീ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന ഗുരുമന്ദിരം, ബ്രിട്ടക്സ് , ചീരൻ ചിറ നമ്പർ: 2 എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 10:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മേലടുക്കം, മേലേമേലടുക്കം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഞൊണ്ടിമാക്കൽ, കാനാട്ടു പാറ,മുണ്ടാങ്കൽ, പയപ്പാർ ,തൂക്കുപാലം എന്നീ ഭാഗങ്ങളിൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പാലച്ചുവട്, പനയത്തി, കുട്ടിമുക്ക് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാവിൽ അമ്പലം ട്രാൻസ്ഫോർമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കാട്ടാംപാക്ക് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഉള്ള ചിറ ട്രാൻ ഫോർമർ, പാറേട്ട്, പുതുപ്പള്ളി നമ്പർ.1, ബി എസ് എൻ.എൽ, കുട്ടൻചിറപടി, പുതുപ്പള്ളി പള്ളി, സി ആൻ്റ് സി കോപ്ലക്സ്, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ച കഴിഞ്ഞ് 5 മണി വരെ പെഴുവേലികുന്ന് , എം.ഒ.സി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലും വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെഷന് കീഴിൽ വരുന്ന പുത്തൻകാവ് ആശാരിമുക്ക്, പ്ലാന്തോട്ടം, മാറാട്ടുകളം എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 .30 വരെ വൈദ്യുതി മുടങ്ങും.