കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 22 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. വൈക്കം 110 സബ്സ്റ്റേഷനിൽ ഭാഗമായി പകൽ 09:30 മണി മുതൽ 03:00 മണി വരെ 11 വെള്ളൂർ, പള്ളിക്കവല , അഷ്ടമി, ടെമ്പിൾ , വൈക്കം, തലയോലപ്പറമ്പ്, ടൗൺ എന്നി ഫീഡ്റുകളിൽ വൈദുതി ഉണ്ടായിരിക്കുന്നതല്ല. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ, ചാഴിക്കാടൻ റോഡ്, നേരെ കടവ്, വാരിമുട്ടം, വൈദ്യൻ പടി, വില്ലൂന്നി, ഇല്ലിച്ചുവട്, കുട്ടോമ്പറം,ദിവാൻ പൈപ്പ്, പെരുമ്പടപ്പ്, വെട്ടൂർ കവല കുമരംകുന്ന്, കണിയാംകുളം, തൊമ്മൻ കവല, പിണഞ്ചിറകുഴി എന്നീ സ്ഥലങ്ങളിൽ, 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തേവരുപാറ ടൗൺ,തേവരുപാറ ടവർ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറപ്പുറം, പോളച്ചറ rob, പാലമൂട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 06:00 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് ക്ലിയറൻസ് & എൽ ടി ലൈൻ വർക്ക് ഉള്ളതിനാൽ ചാലമറ്റം, മേലുകാവ് മറ്റം, ദീപ്തി, സെമിത്തേരി, ഇടമറുക് ചർച്ച്, ഇടമറുക് മഠം, ആശുപത്രിപ്പടി, കോണിപ്പാട്, പയസ് മൗണ്ട്, കിഴക്കൻ മറ്റം, പെരിങ്ങാലി എന്നീ പ്രദേശങ്ങളിൽ രാവിലെ 8.30 മുതൽ 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.കുമരകം :- കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആശാൻ പടി, പുഞ്ചിരി പടി 1&2,കാഞ്ഞിരം ജെട്ടി, മുതലപ്ര, പുതിയേരി, വെട്ടികാട്, മോഡേൺ തറ, ശവക്കോട്ട തറ എന്നി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എ വി എച്ച് എസ് , പി പി ചെറിയാൻ, സ്വാന്തനം, മുട്ടത്തുപടി, ടാഗോർ, മാമ്മുക്കപ്പടി, കൂനംതാനം, പുറക്കടവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ചെന്നാമറ്റം, ജയാ കോഫി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 2.00 മണി വരെ വൈദ്യുതി മുടങ്ങും.കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചവിട്ടുവരി, പാറമ്പുഴ ഹെൽത്ത്, പൂഴിത്തറപ്പടി ഭാഗങ്ങളിൽ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കങ്ങഴകുന്നു,പാമ്പുർകവ ല,മണലേൽപീടിക, ടോംസ് പൈപ്പ്, അനികോൺ, മാത്തൂർപടി ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇഞ്ചക്കാട്ടുകുന്ന്, ചെമ്പോല, മന്ദിരം ജംഗ്ഷൻ , മണിയമ്പാടം എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആനക്കുളങ്ങര ,ഊരാശാലാ എന്നിവിടങ്ങളിൽ രാവിലെ 8.30മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.