കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 11 ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 11 ബുധനാഴ്ച വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തോട്ടക്കാട് ഹോസ്പിറ്റൽ, നെല്ലിക്കാകുഴി, പുളിക്കപ്പടവ് ട്രാൻസ്ഫോർമറുകളിൽ  9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.കല്ലറ സബ്സ്റ്റേഷനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നീണ്ടൂർ സെക്ഷൻ പരിധിയിൽ  ഭാഗീകമായി  വൈദ്യുതി മുടങ്ങും. കെ സ് ഇ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള  രേവതിപ്പടി, കോളാകുളം, നെല്ലിക്കൽ, പേരിഞ്ചേരിക്കുന്ന്, വെള്ളൂ ത്തുരുത്തി, വെള്ളൂത്തുരുത്തി ടെംപിൾ എന്നീ ഭാഗങ്ങളിൽ  രാവിലെ 9 മണി മുതൽ   വൈകുന്നേരം 5മണി വരെയും തുരുത്തേൽ ഭാഗത്ത് രാവിലെ 9 മണി  മുതൽ ഉച്ചക്ക് 1 മണി വരെയും കൊച്ചാലുമൂട് ഭാഗത്ത്‌ ഉച്ചക്ക് 1 മണി  മുതൽ 5 മണി വരെയും  വൈദ്യുതി  മുടങ്ങും. 

Advertisements

ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റ പരുതിയിൽ  ടൗച്ചിങ് ക്ലിയർൻസ് നടക്കുന്നതിനാൽ കുന്നേൽ പെട്രോൾ പമ്പ്, എംജി യൂണിവേഴ്സിറ്റി, ഒട്ടകഞ്ഞിരം എന്നിവിടങ്ങളിൽ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ സെക്ഷൻ പരിധിയിൽ വരുന്ന ഇറ്റലി മഠം , ചൂർണോലി , എസ് സി കവല. എന്ന ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.  കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എ ആർ  ക്യാംപ്, ഗുരുമന്ദിരം, എലിപ്പുലിക്കാട്ട്, അസീസി ഭവൻ, ചീരൻസ്, പ്യാരി  എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വളയംകുഴി ചേരിക്കൽ, ജസ് ,ജെ ബി, മരിയ പ്ലാമൂട്ടിൽ, ടീ ജേ ,എന്നീ ട്രാൻസ്ഫോർമകളിൽ  രാവിലെ 10 മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കല്ലറ സബ്‌സ്റ്റേഷൻ -കല്ലറ സബ്സ്‍റ്റേഷനിലെ പുത്തൻപള്ളി, കല്ലറ ടൌൺ , വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.  കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ   രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പങ്ങട മഠംപടി, എൻ എസ് എസ് പടി, പാനാപള്ളി ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles